പൊതു വിഭാഗം

വാർത്തയല്ലാതാകുന്ന ദുരന്തങ്ങൾ

കഴിഞ്ഞ ദിവസം എന്നോട് എന്റെ സുഹൃത്ത് പറഞ്ഞു.

“ചേട്ടൻ സുരക്ഷയെ പറ്റിയല്ലാതെ എന്തെങ്കിലും വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ പലരും പറയും, സാർ സുരക്ഷയെപ്പറ്റി പറഞ്ഞാൽ മതി എന്ന്. എന്നാൽ ചേട്ടൻ സുരക്ഷയെപ്പറ്റി പറഞ്ഞാലോ ഈ പറഞ്ഞവർ ആരും അത് ശ്രദ്ധിക്കുകയുമില്ല”.

സത്യമാണ്. പ്രകടമായിരുന്നെങ്കിലും അപ്പോഴാണ് ഞാനും അത് ശ്രദ്ധിക്കുന്നത്. ഒരു മത്തിയുടെ പടം ഇട്ടാൽ പോലും ആയിരത്തിനധികം ആളുകൾ ശ്രദ്ധിക്കുമെങ്കിലും മുങ്ങിമരണത്തെപ്പറ്റി ഇപ്പോൾ ഞാൻ ഒരു പോസ്റ്റ് ഇട്ടാൽ അത് ശ്രദ്ധിക്കാനോ, ഷെയർ ചെയ്യാനോ നൂറുപേർ പോലുമില്ല. ഇതൊക്കെ എത്രയോ പറഞ്ഞിരിക്കുന്നു, ഇനി പറഞ്ഞിട്ടെന്തു കാര്യം എന്നതൊക്കെ ആകാം ആളുകൾ ചിന്തിക്കുന്നത്.

പക്ഷെ ഒരു വർഷം ആയിരത്തിൽ അധികം ആളുകൾ മരിക്കുന്ന വിഷയമാണ്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്ന 2018 ലെ പ്രളയത്തിൽ 483 ആളുകൾ ആണ് മരിച്ചത് എന്ന് ഓർക്കണം. 2004 ലെ സുനാമിയിൽ 172 ആയിരുന്നു. അതിനേക്കാളെല്ലാം കൂടുതൽ ആളുകളാണ് നിശബ്ദമായ ഈ സുനാമിയിൽ മുങ്ങിമരിക്കുന്നത്. നമ്മൾ പറഞ്ഞുകൊണ്ടേ ഇരിക്കണം.

ഓരോ പ്രാവശ്യവും ഒരാൾ എങ്കിലും പുതിയതായി ഇക്കാര്യം ശ്രദ്ധിച്ചാൽ, അത് ഒരു ജീവൻ എങ്കിലും രക്ഷപ്പെടുത്തിയാൽ, നമ്മൾ ഫേസ്ബുക്കിൽ നടത്തുന്ന എല്ലാ ഗോഗ്വാ വിളികളേക്കാളും ആകാശ യാത്രകളേക്കാളും ഗുണകരമല്ലേ അത്.

മുങ്ങി മരണം ഏറ്റവും എളുപ്പത്തിൽ ഇല്ലാതാക്കാവുന്ന ഒന്നാണ്. ആളുകളിൽ ജലസുരക്ഷയെപ്പറ്റി അടിസ്ഥാന ബോധം ഉണ്ടാവുകയാണ് അതിന് ആദ്യം വേണ്ടത്. അതിന് സുരക്ഷയുടെ പാഠങ്ങൾ എല്ലാവരിലും എത്തണം, എത്തിക്കണം, വീണ്ടും വീണ്ടും.

ജലസുരക്ഷയുടെ ചില അടിസ്ഥാന പാഠങ്ങൾ ഒന്നാമത്തെ ലിങ്കിൽ ഉണ്ട്. ഷെയർ ചെയ്യുമല്ലോ.

മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.

മുരളി തുമ്മാരുകുടി 

May be an image of 1 person, swimming, body of water and text that says "SECTIONS ç NEWS PREMIUM GLOBAL LOCAL SPORTS ENTERTAINMENT LIFE WELLNESS AUTO LEISURE TECH& GADGETS AGRI PLUS YOUTH& KIDS LATEST NEWS manoramAONLINE CTCHECK BUSINESS VIDEOS കോഴിക്കോട ചാത്തമംഗലത്ത് അമ്മയും മകനും ഉൾപ്പെടെ മൂന്നു പേർ പുഴയിൽ മുങ്ങിമരിച്ചു ഓൺലൈൻ ഡെസ്ക് PUBLISHED EBRUARY 202407:51PMIST MINUTE EAD 트 Comments Dro"

Leave a Comment