പൊതു വിഭാഗം

റെയിൽ, രാഷ്ട്രീയം, സ്ത്രീകൾ

കെ. റെയിലിന്റെ ഗുണദോഷങ്ങളെപ്പറ്റി അതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പങ്കെടുക്കുന്ന തുറന്ന സംവാദം കെ. റെയിൽ തന്നെ സംഘടിപ്പിക്കുന്നു. പുതിയ ആചാരമാണ്. നല്ലതാണ്.
വാർത്ത ശരിയാണെങ്കിൽ പഴയ ഒരാചാരം പക്ഷെ തെറ്റിക്കുന്ന മട്ടില്ല. വിഷയം റെയിലാണെങ്കിലും രാഷ്ട്രീയമാണെങ്കിലും, വേദി ചാനൽ ചർച്ചയോ തുറന്ന സംവാദമോ ആണെങ്കിലും, സംസാരിക്കുന്നവരും മോഡറേറ്റ് ചെയ്യുന്നവരും പൊതുവെ പുരുഷന്മാർ ആയിരിക്കും. സ്ത്രീകൾക്ക് എന്താണീ ചർച്ചയിൽ കാര്യം?
ഈ വിഷയത്തിൽ സമരത്തിന്റെ മുന്നിൽ സ്ത്രീകളുണ്ട്, ടി. വി. ചർച്ചകളിൽ നന്നായി സംസാരിക്കുന്നുമുണ്ട്. എന്നിട്ടും ഇവിടെ പറഞ്ഞിരിക്കുന്ന പാനൽ ഒരു മാനൽ ആണ്, സ്ത്രീ പ്രാതിനിധ്യം ഒട്ടുമില്ല.
പാനൽ ഇനിയും ഉറപ്പിച്ചിട്ടില്ലെന്നാണ് വാർത്ത. അപ്പോൾ ജനസംഖ്യയുടെ പകുതിയിൽ നിന്നും ആളുകളെ ഉൾപ്പെടുത്താൻ ഇനിയും അവസരമുണ്ട്.
കാത്തിരുന്നു കാണാം.
മുരളി തുമ്മാരുകുടി

Leave a Comment