പൊതു വിഭാഗം

യുവാക്കളുടെ പ്രാതിനിധ്യം!

കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും പകുതി സ്ഥാനാർത്ഥികളെങ്കിലും സ്ത്രീകളും അത്ര തന്നെ യുവാക്കളും ഉണ്ടായിരിക്കണം എന്നാണ് എൻറെ ആഗ്രഹം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിയമം മൂലം തന്നെ സ്ത്രീകൾ അന്പത് ശതമാനം ഉണ്ട്, യുവാക്കളുടെ കാര്യത്തിൽ അത്തരത്തിൽ ഒരു റിസർവേഷൻ ഇല്ല. പക്ഷെ കേട്ടിടത്തോളം ഇടതു പക്ഷം യുവാക്കളുടെ വലിയ നിരയെ ആണ് അണിനിരത്തുന്നത്. വളരെ നല്ലത്. മറ്റു പാർട്ടികളും മുന്നണികളും യുവാക്കൾക്ക് വേണ്ടത്ര പ്രാതിനിധ്യം കൊടുക്കും എന്ന് വിശ്വസിക്കാം.

നാളത്തെ കേരളത്തെ നയിക്കേണ്ട ആളുകൾ താഴെ തട്ടിൽ നിന്നാണ് വളർന്ന് വരേണ്ടത്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിനെ ഞാൻ വളരെ താല്പര്യത്തോടെയാണ് കാണുന്നത്. കോവിഡ് കാലത്തും സാമൂഹ്യ മാധ്യമങ്ങളുടെ കാലത്തും ഏതൊക്കെ പുതിയ രീതികളാണ് രാഷ്ട്രീയ പാർട്ടികൾ അവരുടെ കാര്യപരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഉപയോഗിക്കാൻ പോകുന്നത്, സ്ഥാനാർത്ഥികളുടെ പ്രവർത്തനം എങ്ങനെ ആകും, എത്ര ശതമാനം ആളുകൾ വോട്ട് ചെയ്യും, ഇതൊക്കെ എനിക്ക് താല്പര്യമുള്ള കാര്യങ്ങളാണ്. നാട്ടിൽ ഉള്ളതിനാൽ കുറച്ചൊക്കെ നേരിട്ട് കാണുകയും ചെയ്യാം.

തിരഞ്ഞെടുപ്പിനെ നേരിടുന്ന സ്ത്രീകൾക്കും യുവാക്കൾക്കും എൻറെ വിജയാശംസകൾ..!

മുരളി തുമ്മാരുകുടി

 

Leave a Comment