കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കാൻ വേണ്ടി മുടി മുറിച്ചു കൊടുത്ത വനിതാ സിവിൽ പോലീസ് ഓഫീസർ അപർണ്ണ ലവകുമാറുമായിട്ടുള്ള ഇന്റർവ്യൂ..
ഇതിന് മുൻപ് ഒരു മൃതദേഹം വിട്ടുകിട്ടാൻ ആശുപത്രി ബിൽ അടക്കാൻ കഴിവില്ലാത്ത കുടുംബത്തിന് വേണ്ടി സ്വന്തം സ്വർണ്ണ വള ഊരിക്കൊടുത്ത അതേ ആളാണ്.
ലളിതമായ നന്മയുടെ ആൾരൂപമാണ്, കണ്ടിരിക്കേണ്ടതാണ് …
തലയിൽ മുടിയില്ലാത്തതുകൊണ്ടുള്ള പല ഗുണങ്ങളും അപർണ്ണ പറയുന്നുണ്ട്..
എണ്ണ വേണ്ട, സോപ്പ് വേണ്ട, ഷാംപൂ വേണ്ട, കുളി വേഗം കഴിയും, മുടി ഉണക്കാനും ചീകി വെക്കാനും ഒന്നും സമയം വേണ്ട..
ഞാൻ സമ്മതിച്ചു….
https://www.mathrubhumi.com/videos/women/civil-police-officer-aparna-lavakumar-who-donate-hair-to-cancer-patients-1.4145600?fbclid=IwAR1wNTyZNzr9PPIt4IYxYx_xntsF5cb7GhjvDGh2QkYgewLDDhkHD5Z72hs
മുരളി തുമ്മാരുകുടി
Leave a Comment