നാല്പത് വയസ്സായപ്പോൾ മുതൽ രണ്ടു വർഷത്തിൽ ഒരിക്കൽ പൂർണ്ണമായി ഒരു മെഡിക്കൽ ചെക്ക് അപ്പ് ചെയ്യണമെന്ന് യു എൻ ആണ് പഠിപ്പിച്ചത്. ആദ്യമൊക്കെ രണ്ടു വർഷത്തിലൊരിക്കൽ യു എൻ ക്ലിനിക്കിൽ പോയി ചെക്ക് അപ്പ് നടത്തിയില്ലെങ്കിൽ യാത്ര ചെയ്യാൻ പോലും നിയന്ത്രണങ്ങൾ വരുമായിരുന്നു. പിന്നീട് ചെക്ക് അപ്പ് എവിടെ വേണമെങ്കിലും ആകാം എന്നായി.
അന്പത് വയസ്സായതോടെ ചെക്ക് അപ്പ് വർഷത്തിൽ ഒരിക്കൽ ആയി. സാധാരണ ഗതിയിൽ ഡിസംബറിൽ നാട്ടിൽ വരുന്പോൾ ആണ് അത്തരം ചെക്ക് അപ്പ് നടത്തുന്നത്, രണ്ടായിരത്തി പത്തൊന്പതിലും അത് നടത്തിയിരുന്നു.
രണ്ടായിരത്തി ഇരുപതിൽ ചെക്ക് അപ്പ് നടത്താൻ അല്പം പേടിയായിരുന്നു. രോഗം ഒന്നുമില്ലാതിരിക്കുന്പോൾ ആശുപത്രിയിൽ പോയി ചെക്ക് അപ്പ് നടത്തിയാൽ അവിടെ നിന്ന് കൊറോണ വല്ലതും കൂടെ പോന്നാലോ എന്നതായിരുന്നു പേടി. ഈ കൊറോണക്കാലത്ത് അനവധി ആളുകൾക്ക് ആ കൺഫ്യൂഷൻ ഉണ്ട്.
എന്താണെങ്കിലും ജനീവക്ക് പോകുന്നതിന് മുൻപ് ഫുൾ മെഡിക്കൽ ചെക്ക് അപ്പ് നടത്തണം എന്ന് തീരുമാനിച്ചു. എന്റെ സുഹൃത്തായ Jyothishkumari Jayachandran എറണാകുളത്തെ റെനൈ മെഡി സിറ്റിയിലാണ് ജോലി ചെയ്യുന്നത്. അവിടെ കോവിഡ് പ്രോട്ടോക്കോൾ നന്നായി പാലിച്ചാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് അവർ ഉറപ്പും പറഞ്ഞു.
ഇന്നലെ മുഴുവൻ Renai Medicity യിൽ ആയിരുന്നു. രാവിലെ എട്ടു മണിക്ക് എത്തിയത് മുതൽ എല്ലാ വിധ പരിശോധനകളും കൃത്യമായ സീക്വൻസിൽ നടത്തി, വേണ്ടത്ര ഡോക്ടർമാരെ നേരിട്ട് കാണാൻ അവസരവും നൽകി. ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഉൾപ്പെട്ടതാണ് പാക്കേജ്.
റിസൾട്ട് കഴിഞ്ഞ വർഷത്തേതിലും നല്ലതായിരുന്നു എന്നത് പ്രത്യേകം സന്തോഷം നൽകി. പൊണ്ണത്തടി കുറക്കണം എന്നത് തന്നെയാണ് പ്രധാന നിർദ്ദേശം. ശ്രമങ്ങൾ തുടരും.
എന്റെ വായനക്കാരിൽ ആരോഗ്യ കാര്യങ്ങളിൽ അത്യാവശ്യമല്ലാത്തത് അല്പം നീട്ടി വച്ചിട്ടുള്ളവർ ഉണ്ടാകും. കൊറോണ കുറഞ്ഞു വരുന്നതിനാൽ രണ്ടായിരത്തി ഇരുപത്തി ഒന്ന് ആദ്യത്തിൽ തന്നെ നിങ്ങളുടെ ഡോക്ടറുടെ അടുത്ത് പോയി സ്ഥിരമായ ടെസ്റ്റിംഗുകളും ഫോളോ അപ്പും നടത്തി തുടങ്ങണം. ഇത് വരെ റെഗുലർ ഹെൽത്ത് ചെക്ക് അപ്പ് ചെയ്തിട്ടില്ലാത്തവർ, പ്രത്യേകിച്ചും നാല്പത് വയസ്സ് കഴിഞ്ഞവർ അതും ഒരു ശീലമാക്കണം. സ്വന്തം ആരോഗ്യം എന്നത് സ്വന്തം ഉത്തരവാദിത്തം ആണ്. അതിൽ അലംഭാവം വേണ്ട.
നന്ദി ജ്യോതി,
മുരളി തുമ്മാരുകുടി
(ആശുപത്രിയിൽ ജീവനക്കാരും സന്ദർശകരും ആയി അനവധി ആളുകൾ എന്നെ തിരിച്ചറിഞ്ഞു എന്നത് സന്തോഷം ഉണ്ടാക്കിയ കാര്യമാണ്).


Leave a Comment