സ്പോർട്സ് മത്സരങ്ങളിൽ ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നത് “cheating” ആയിട്ടാണല്ലോ പൊതുവെ കണക്കാക്കുന്നത്. അതുകൊണ്ടാണ് മയക്കുമരുന്നുകൾ ഉപയോഗിക്കാൻ നിയമപരമായി അനുവദിക്കുന്ന “Enhanced Games” ശ്രദ്ധേയമാകുന്നത്.
ഇനിയിപ്പോൾ ഒളിന്പിക് റെക്കോർഡുകൾ ഒക്കെ പൊളിഞ്ഞു വീഴും. ഒരുപക്ഷേ കൂടുതൽ ആളുകൾ ഇത്തരം സൂപ്പർ ഗെയിംസ് കണ്ടുതുടങ്ങാനും മതി. കൂടുതൽ ഉത്തേജനം നൽകുന്ന മരുന്നുകളിലേക്കുള്ള ഗവേഷണവും പിന്നാലെ വരും.
അവസാനം ഒളിംപിക്സിലും ഇതൊക്കെ അനുവദിക്കുന്ന കാലം വരുമെന്നാണ് തോന്നുന്നത്. കാത്തിരുന്ന് കാണാം.
മുരളി തുമ്മാരുകുടി
Leave a Comment