പൊതു വിഭാഗം

ബുദ്ധനും ശങ്കരനും പിന്നെ ഞാനും.

ചിരിയും ചിന്തയും ആയി വീണ്ടും ഒരു പുസ്തകം കൂടി പുറത്തിറങ്ങിയിട്ടുണ്ട്. ഇത് തീർച്ചയായും വാങ്ങണം. ഇപ്പോഴത്തെ കേരളത്തിൽ “ഞാൻ മുരളി തുമ്മാരുകുടിയെ “ബുദ്ധനും ശങ്കരനും പിന്നെ ഞാനും” എഴുതിയ കാലം തൊട്ടേ അറിയും എന്നൊക്കെ പറയുന്നത് ഒരു ഗമയാണ്.

ഡി സി ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്, ഓൺലൈൻ ആയോ ഷോപ്പിലോ കിട്ടും.വാങ്ങാൻ താല്പര്യം ഇല്ലാത്തവരും ഡി സി യുടെ ഷോപ്പിൽ ചെല്ലുമ്പോൾ “മുരളി തുമ്മാരുകുടിയുടെ പുതിയ പുസ്തകം ഇല്ലേ” എന്നൊന്ന് ചോദിക്കണം. ചുമ്മാ നാലു പേർ അറിയട്ടെ,

“ശ്ശെടാ, ഇയ്യാൾക്ക് മാത്രം ഇതിനെല്ലാം സമയം എവിടെ നിന്ന് കിട്ടുന്നു” എന്ന കമന്റ് നിരോധിച്ചിരിക്കുന്നു.

“നീ കാറ്റുള്ളപ്പോൾ തൂറ്റുകയാണല്ലേ” എന്ന കമന്റ് നിരോധിച്ചിട്ടില്ല.

അടുത്ത പത്തു മണിക്കൂർ ആകാശത്താണ്, അതുകൊണ്ടു തന്നെ പ്രത്യാക്രമണം ഉണ്ടാവില്ല.

മുരളി തുമ്മാരുകുടി

Leave a Comment