ദൈവത്തിലോ ജ്യോൽസ്യത്തിലോ സ്വർഗ്ഗത്തിലോ വാവൂട്ടലിലോ ഒന്നും ഒട്ടും വിശ്വാസമുള്ള ആളല്ല ഞാൻ. ലക്ഷക്കണക്കിന് മലയാളികൾക്ക് ഇതിലൊക്കെ വിശ്വാസമുണ്ടെന്ന് എനിക്കറിയാം. വർഷത്തിൽ ഒരിക്കൽ മാത്രം പുതിയ തലമുറയെ കാണാൻ എത്തുന്ന പിതൃക്കൾക്ക് അവരെ കാണാതെ മടങ്ങേണ്ടി വരുമെന്ന ചിന്തപോലും അവരെ വേദനിപ്പിക്കും.
വെള്ളം പൊങ്ങിയിരിക്കുന്ന ഈ സമയത്ത് തോടിന്റെ അടുത്ത് പോലും പോയി വാവൂട്ടാൻ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്. പോരാത്തതിന് ഇങ്ങനെ വരുന്നവർക്ക് സുരക്ഷ ഉണ്ടാക്കാൻ കേന്ദ്ര ദുരന്ത നിവാരണസേന സമയം ചിലവാക്കുമ്പോൾ യഥാർത്ഥ ദുരിതബാധിതരുടെ ദുരിതം കൂടുകയാണ്.
വല്യച്ഛൻ ജ്യോൽസ്യൻ ആയിരുന്നത് കൊണ്ട് ഏറെ ജ്യോൽസ്യന്മാരുമായി എനിക്ക് പരിചയവും വ്യക്തി ബന്ധങ്ങളുമുണ്ട്. അതുകൊണ്ടാണ് കർക്കിടക വാവിന് പിതൃക്കൾക്ക് ബലി നൽകുന്നത് വീട്ടിൽ തന്നെ ആകാമെന്നും, ഇക്കാര്യങ്ങൾക്ക് സാമൂഹ്യ ആചാര്യന്മാരും ജ്യോൽസ്യന്മാരും പിന്തുണ നൽകുമെന്നും ഞാൻ ധൈര്യമായി പറഞ്ഞത്.
ശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടിന്റെ ഈ അഭിപ്രായം പങ്കുവെക്കാൻ എനിക്ക് സന്തോഷമേ ഉള്ളൂ.
https://www.youtube.com/watch?v=Xye3Wzar8Wo&feature=youtu.be
മക്കൾ സുരക്ഷിതരായിരിക്കണം എന്നായിരിക്കില്ലേ എല്ലാ പിതൃക്കളും ആഗ്രഹിക്കുന്നത് ?
മുരളി തുമ്മാരുകുടി
Leave a Comment