തിരഞ്ഞെടുപ്പുകാലം വരികയാണല്ലോ.
ജനാധിപത്യത്തിലെ ഉത്സവങ്ങളായിട്ടാണ് ഞാൻ തിരഞ്ഞെടുപ്പിനെ കാണുന്നത്. കേരളത്തിൽ അതൊരു കലാരൂപം തന്നെയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം നോക്കിയിരിക്കുകയാണ് ഞാൻ. ഏപ്രിൽ പതിനേഴുവരെ ഔദ്യോഗിക യാത്രകൾ ഉണ്ട്. അതു കഴിഞ്ഞാണ് വോട്ടെടുപ്പെങ്കിൽ നാട്ടിൽ ഉണ്ടാകും.
തിരഞ്ഞെടുപ്പ് പ്രവചനവും ആവേശമുണ്ടാക്കുന്നതാണ്. മലയാളികൾ എല്ലാവരും രാഷ്ട്രീയം “ശരാശരിയിൽ കൂടുതൽ” മനസ്സിലാക്കുന്നവർ ആണെന്ന് ചിന്തിക്കുന്നവരാണ്. നമ്മുടെ “ചില രാഷ്ട്രീയ നിരീക്ഷണങ്ങളും” കണക്കുകൂട്ടലുകളും അനുസരിച്ചാണ് പ്രവചനം എന്നാണ് നമ്മൾ ധരിക്കുന്നത്. സത്യത്തിൽ അത് നമ്മുടെ രാഷ്ട്രീയ ചായ്വിന്റെയും ആഗ്രഹത്തിന്റെയും പ്രതിഫലനം മാത്രമാണ്.
ഓരോ തിരഞ്ഞെടുപ്പ് കാലത്തും നമ്മുടെ മുതിർന്ന രാഷ്ട്രീയനേതാക്കളുടേയും “പ്രൊഫഷണൽ” നിരീക്ഷകരുടേയും പ്രവചനങ്ങൾ ഞാൻ ചോദിക്കാറും ശ്രദ്ധിക്കാറുമുണ്ട്. അതിൽ നിന്നും ഉറപ്പായ ഒരു കാര്യം പറയാം, ആർക്കും ഒരു ക്ലുവും ഇല്ല!
താഴെക്കാണിച്ചിരിക്കുന്ന സർവ്വേ കണ്ടല്ലോ, ഒരു ബന്ധവുമില്ല. സർവ്വേ നടത്തി ആരുടെയൊക്കെയോ കാശുപോയി. ഇത്രയും ഒക്കെ മുൻകൂർ ജാമ്യം എടുത്തതിന് ശേഷം എൻറെ പ്രവചനം പറയാം.
തിരഞ്ഞെടുപ്പിന് മുൻപ് പുതിയ വൻ സംഭവ വികാസങ്ങൾ ഒന്നുമുണ്ടായില്ലെങ്കിൽ സീറ്റ് നില താഴെപ്പറയുന്ന പോലെ ആകും
എൽ ഡി എഫ് 10 ± 2
യു ഡി എഫ് 10 ± 2
എൻ ഡി എ 0-2
2019 ലെ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത് എന്നതാണ് എന്റെ പ്രവചനത്തിൻറെ അടിസ്ഥാനം.
തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വീണ്ടും അപ്ഡേറ്റ് ചെയ്യാം.
നിങ്ങളുടെ പ്രവചനം പറയൂ?
മുരളി തുമ്മാരുകുടി
(ട്രോളാനുള്ളവർ സ്ക്രീൻ ഷോട്ട് എടുത്തു വച്ചോളൂ).
Leave a Comment