പൊതു വിഭാഗം

പോളണ്ടിനെക്കുറിച്ച് പറയുന്പോൾ…

വിദേശപഠനത്തിന് പുതിയ തലമുറയെ സഹായിക്കാമോ എന്ന് ചോദിച്ച് ഇന്നലെ ഇട്ട പോസ്റ്റിന് വലിയ പ്രതികരണമാണുണ്ടായത്. ഇത്തരം പ്രതികരണങ്ങളിലാണ് എൻറെ ഭാവി പ്രതീക്ഷ. നാട്ടിലുള്ളവർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകാനും അവരെ സഹായിക്കാനും വിദേശത്തുള്ളവർ തയ്യാറാണ്. വ്യക്തിപരമായി അവർ അത് ചെയ്യുന്നുമുണ്ട്. അതിനെ കൂടുതൽ ഓർഗനൈസ്ഡ് ആക്കുക എന്ന ജോലിയേ എനിക്കുള്ളൂ.
 
ഇതുവരെ ഇരുപത്തി ഒന്പത് രാജ്യങ്ങളിൽ നിന്നുള്ള മലയാളി സുഹൃത്തുക്കൾ എന്നെ ബന്ധപ്പെട്ടിട്ടുണ്ട്.
 
1. Germany
2. Canada
3. UK
4. USA
5. New Zealand
6. Australia
7. France
8. Sweden
9. Singapore
10. PRC
11. Czech Republic
12. Oman
13. Switzerland
14. Ireland
15. Italy
16. Taiwan
17. Netherlands
18. Japan
19. Spain
20. Norway
21. St. Lucia
22. Hungary
23. Philippines
24. Austria
25. UAE
26. Belgium
27. Thailand
28. South Korea
29. Poland
 
ഈ സ്ഥലങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തവർക്കും മറ്റുള്ളവരെ ടാഗ് ചെയ്ത സുഹൃത്തുക്കൾക്കും നന്ദി.
എന്നെ അതിശയപ്പെടുത്തുന്നത് ഇനി പറഞ്ഞ രാജ്യങ്ങളിൽ നിന്നും ആരും ഇതുവരെ രജിസ്റ്റർ ചെയ്തില്ല എന്നതാണ്.
 
1. Ukraine
2. Kirgistan
3. Nepal
4 Georgia
5 . Russia
 
കാരണം കേരളത്തിൽ നിന്നും അനവധി വിദ്യാർഥികൾ വിദ്യാഭ്യാസത്തിനായി, പ്രത്യേകിച്ചും മെഡിക്കൽ വിദ്യാഭാസത്തിനായി, അവിടങ്ങളിലേക്ക് പോകുന്നതായി എനിക്കറിയാം. അതിന് വേണ്ടി പ്രത്യേകം ഏജൻസികളുണ്ട്. വിദേശ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഏറ്റവും തെറ്റിദ്ധാരണകളുള്ളതും കുട്ടികളെ ഏറ്റവും കുഴപ്പത്തിലാക്കുന്നതും മെഡിക്കൽ വിദ്യാഭ്യാസമാണ്. വിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നമ്മുടെ കുട്ടികൾക്കും മാതാപിതാക്കൾക്കും ആളുകൾ നൽകുന്നുണ്ട് എന്നെനിക്ക് വ്യക്തിപരമായി അനുഭവമുണ്ട്. അതൊന്നു ശരിയാക്കിയിട്ടേ ഉള്ളൂ കാര്യം. അടുത്ത സീസണിലെങ്കിലും എൻറെ വായനക്കാരോ അവരുടെ കുട്ടികളോ കൃത്യമായി അറിവില്ലാതെ വിദേശത്ത് എം ബി ബി എസിന് പോകാൻ ഇടവരരുത്.
 
അതുകൊണ്ട് ഈ പറഞ്ഞ അഞ്ചു രാജ്യങ്ങളിൽ പഠിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ, അല്ലെങ്കിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്നതോ നടത്തിയതോ ആയവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ദയവു ചെയ്ത് ടാഗ് ചെയ്യണം. വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്ന ആരെങ്കിലും എന്റെ വായനക്കാരിൽ ഉണ്ടെങ്കിൽ അവരും ഒന്ന് കൈ പൊക്കണം പ്ളീസ്.
 
രജിസ്റ്റർ ചെയ്ത എല്ലാവരെയും വരും ദിവസങ്ങളിൽ ഞങ്ങൾ ബന്ധപ്പെടും. മുൻ‌കൂർ നന്ദി!
 
മുരളി തുമ്മാരുകുടി
 

Leave a Comment