ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനും പരിസ്ഥിതിയുടെ പുനസ്ഥാപനത്തിനുമുള്ള പുതിയൊരു G20 പദ്ധതിയുടെ ഡയറക്ടറായി നിയമിതനായ കാര്യം പറഞ്ഞിരുന്നുവല്ലോ.
ഇന്ന് ബോണിൽ ഐക്യരാഷ്ട്രസഭയുടെ ജർമ്മൻ ആസ്ഥാനത്തെത്തി പുതിയ സ്ഥാനം ഏറ്റെടുത്തു.
അണ്ടർ സെക്രട്ടറി ജനറൽ ഇബ്രാഹിം ചാ യെ സന്ദർശിച്ചു.
Siddharth Muraly യുടെ ഒരു കലണ്ടർ അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു.
പുതിയ തൊഴിലിൽ ഏറെ മാറ്റങ്ങളാണുള്ളത്.
ദുരന്ത നിവാരണ രംഗത്ത് നിന്നും പരിസ്ഥിതി സംരക്ഷണ രംഗത്തേക്ക് മാറുന്നു.
യുദ്ധവും ദുരന്തവുമുള്ള പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം G20 ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പദ്ധതി നിർവ്വഹണവും യാത്രയും ഉണ്ടാകും
മെയ് 7 മുതൽ 20 വരെ അബിജാനിലും 29 മുതൽ 31 വരെ റിയാദിലും ഉണ്ടാകും. (സൗദി അറേബ്യയിലേക്കുള്ള ആദ്യത്തെ സന്ദർശനമായതിനാൽ ഏറെ താല്പര്യത്തോടെ കാണുന്നു).
പോകുന്നിടത്തെല്ലാം ചായ് പേ ചർച്ചകൾ തുടങ്ങും.
ജർമ്മനിയിലെ വിദ്യാർത്ഥി സമൂഹവുമായി അടുത്ത് പ്രവർത്തിക്കണമെന്ന ആഗ്രഹവുമുണ്ട്.
സ്വിറ്റ്സർലന്റിൽ വരുന്ന പലരും കാണാനായി ജനീവയിൽ വരാറുണ്ട്. ഇനി ബോണിലേക്ക് സ്വാഗതം!
മുരളി തുമ്മാരുകുടി
Leave a Comment