പൊതു വിഭാഗം

പവിഴമല്ലി കൊഴിയുന്പോൾ…

പതിറ്റാണ്ടുകളായി ആഴ്ചയിൽ ഒരിക്കലെങ്കിലും സുഗതകുമാരി ടീച്ചറിന്റെ ഒരു കവിത കേൾക്കാതിരിക്കാറില്ല. ഏറെ കവിതകൾ പരിചിതമാണ്, കൃഷ്ണാ നീ എന്നെ അറിയില്ല എന്ന കവിത ഏറെ പ്രിയപ്പെട്ടതാണ്, ഏറ്റവും ഇഷ്ടപ്പെട്ടത് പവിഴമല്ലി തന്നെയാണ്.
 
“കൊഴിയുന്നപൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുന്പോള്‍
പലതുള്ളി കണ്ണീരു വീണു നനഞ്ഞോരാ
കടലാസിന്‍ ശൂന്യമാം മാറില്‍
ഒരു പിടി വാക്കായ് തിളങ്ങിക്കിടക്കുന്നു
മണമുള്ള പവിഴവും,മുത്തും
.മണമുള്ള പവിഴവും,മുത്തും
.മണമുള്ള പവിഴവും,മുത്തും….”
 
ടീച്ചർ ഓർമ്മ മാത്രമായി കഴിഞ്ഞാലും മലയാളം ഉള്ളിടത്തോളം മണമുള്ള പവിഴവും മുത്തുമായി ടീച്ചറുടെ ഒരു പിടി വാക്കുകൾ ഇവിടെ തിളങ്ങി കിടക്കും.
 
കൊറോണക്കാലത്ത് ഒരു തീരാനഷ്ടം കൂടി.
 
മുരളി തുമ്മാരുകുടി

Leave a Comment