പൊതു വിഭാഗം

പരിസ്ഥിതി സംരക്ഷണവും സ്റ്റാർട്ട് അപ്പുകളും

നിർമ്മിതബുദ്ധിയിലും ഐ.ടി. രംഗത്തുമുള്ള സ്റ്റാർട്ട് അപ്പുകളെ പറ്റി നമ്മൾ എപ്പോഴും കേൾക്കാറുണ്ട്. എന്നാൽ പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം ഇതൊക്കെ ഇപ്പോഴും സന്നദ്ധ സംഘടനകളോ സർക്കാരോ ചെയ്യേണ്ടവ ആയിട്ടാണ് പൊതുവെ ആളുകൾ ചിന്തിക്കുന്നത്.

എന്നാൽ ഈ സ്ഥിതി മാറുകയാണ്. പരിസ്ഥിതി സംരക്ഷണ രംഗത്ത് പോലും സ്റ്റാർട്ട് അപ്പ് സംവിധാനങ്ങൾക്ക് അവസരം ഉണ്ടെന്ന് പുതിയ തലമുറ മനസ്സിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും റോബോട്ടുകളും ഡ്രോണുകളും മറ്റും അടിസ്ഥാനപ്പെടുത്തി ഒരേ സമയം ആധുനിക സാങ്കേതിക വിദ്യയുടെ രംഗത്ത് ജോലി ചെയ്യുക, മറ്റുള്ളവർക്ക് തൊഴിൽ നൽകുക, സാന്പത്തികമായി ലാഭം ഉണ്ടാക്കുക ഇതൊക്കെ സാധ്യമാണ് എന്നതിന്റെ അനവധി ഉദാഹരണങ്ങൾ ഇപ്പോൾ ലോകത്ത് ഉണ്ട്.

നിങ്ങൾ ഇത്തരത്തിൽ ഉള്ള ഒരു സംവിധാനം കേരളത്തിൽ നടപ്പിലാക്കുന്നുണ്ടെങ്കിൽ, അത് ആധുനികമായ കൃഷി സംവിധാനം, പുതിയ രീതിയിൽ നടത്തുന്ന പരിസ്ഥിതി അധിഷ്ഠിത ദുരന്ത ലഘൂകരണം, മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ, തരിശുനിലങ്ങൾ പച്ചപിടിപ്പിക്കുന്നത് തുടങ്ങി എന്തുമാകട്ടെ, നിങ്ങൾക്ക് ലോകത്തെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള സംരംഭകരോടൊപ്പം പരിശീലനം ലഭിക്കാനും ആഗോള തലത്തിൽ അംഗീകരിക്കപ്പെടാനുമുള്ള അവസരമുണ്ട്.

ഇന്ന് തന്നെ അപേക്ഷിക്കുക, ഇത്തരത്തിൽ ആരെയെങ്കിലും അറിയുമെങ്കിൽ അവരെ ടാഗ് ചെയ്യുക.

മുരളി തുമ്മാരുകുടി

May be a graphic of 6 people and text that says "G20 GLOBAL LAND INITIATIVE Internationa Trade Centre Ye! Youth Ecopreneur Programme Scaling Young Green Entrepreneurs for a Sustainable Tomorrow APPLY NOW by March 22nd, Midnight CeT 2024 Supported by WIPO PROPERTY SIDLEY Google Startups for Sustainable Development"May be an image of text that says "G20 GLOBAL LAND INITIATIVE Ye! Youth Ecopreneur Programme Category: LAND RESTORATION Land Restoration Reforestation or Afforestation Soil Conservation and Enrichment Wetland Restoration Erosion Control Cleanup Contaminated Land Agroforestry and Carbon Farming Invasive Species Control Forest/ Urban Woodland Fire Management Stream River Restoration Use Modern Technology for Any of the Above Benefits Capacity building for scaling your venture Seed Funding (100,000 USD or the nd-restoration cohort, equity free) Mentorship Coaching Legal and Guidance Access Investors Global Network Exposure All-Expenses Paid Trip to International Conference Win Youth Ecopreneur Award and get prize money Supported by WIPO SIDLEY Google Startupsfor Sustainable Develapment"

Leave a Comment