പൊതു വിഭാഗം

പരിസ്ഥിതി വിഷയത്തിൽ അറിവ് നേടാൻ അവസരം.

 

എണ്ണ ഗ്യാസ് പര്യവേക്ഷണവും ഉല്പാദനവും വലിയ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നറിയാമല്ലോ. എണ്ണ – ഗ്യാസ് ശേഖരങ്ങൾ കണ്ടെത്തുന്നതിന് മുൻപ് തന്നെ പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തുകയും വേണ്ടത്ര മുൻകരുതലുകളെടുക്കുകയും വേണം.

ഈ വിഷയത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് അന്താരാഷ്ട്ര വിദഗ്ദ്ധരിൽ നിന്നും നേരിട്ട് അറിയാനും ഒരു സർട്ടിഫിക്കറ്റ് നേടാനുമുള്ള ഒരവസരം അടുത്തയാഴ്ചയുണ്ട്. ഏപ്രിൽ മുപ്പത് വൈകിട്ട് നാല് മുപ്പത് ഇന്ത്യൻ സമയം മുതൽ ഒന്നര മണിക്കൂറാണ് വെബിനാർ. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയാണ് സംഘടിപ്പിക്കുന്നത്, പൂർണ്ണമായും സൗജന്യവും.

പരിസ്ഥിതി രംഗത്തും ദുരന്ത ലഘൂകരണ രംഗത്തും പ്രവർത്തിക്കുന്നവർ, എണ്ണ – ഗ്യാസ് പര്യവേക്ഷണ – ഉല്പാദന വിഷയങ്ങളിൽ താല്പര്യമുള്ളവർ (പ്രത്യേകിച്ചും ഗൾഫ് നാടുകളിൽ ഉള്ളവർ) എങ്ങനെയും ഈ വെബിനാറിന് രെജിസ്റ്റർ ചെയ്യണം. വെബിനാറിൽ പങ്കെടുക്കുന്നവർക്ക് Global Network on Environment and Oil and Gas എന്ന ഗ്രൂപ്പിൽ അംഗമാകാനും സാധിക്കും. ഈ രംഗത്ത് ഉണ്ടാകുന്ന പുതിയ അറിവുകൾ പങ്കുവെക്കുന്നത് കൂടാതെ തൊഴിൽ പഠന അവസരങ്ങളെപ്പറ്റിയുള്ള വിവരങ്ങളും നെറ്റ് വർക്കിൽ നിന്നും ലഭിക്കും.

എൻറെ വായനക്കാരിൽ പരിസ്ഥിതി ദുരന്ത ലഘൂകരണ രംഗത്ത് പ്രവർത്തിക്കുന്നവരും, വിദ്യാർത്ഥികളും എങ്ങനെയും രജിസ്റ്റർ ചെയ്യണം. പരിസ്ഥിതി ആഘാത പഠനത്തിന്റെ അടിസ്ഥാന തത്വം എല്ലാ വ്യവസായങ്ങളിലും ഒരുപോലെ ആയതിനാൽ മറ്റു രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഇത് ഗുണകരമാകും. ആയിരം പേർക്ക് മാത്രമേ സീറ്റ് ഉള്ളൂ, വേഗം രജിസ്റ്റർ ചെയ്യുമല്ലോ.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ഇവിടെ ഉണ്ട്.

https://lnkd.in/dg_e9kc

ഈ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യണം. പരമാവധി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കട്ടെ.

മുരളി തുമ്മാരുകുടി
ഏപ്രിൽ 24, 2019

Leave a Comment