പൊതു വിഭാഗം

നിർമ്മിത ബുദ്ധി, ഡ്രോൺ, റോബോട്ടിക്‌സ്, ദുരന്ത നിവാരണം…

നാലാം വ്യവസായ വിപ്ലവത്തിന്റെ കാലമായതിനാൽ നിർമ്മിത ബുദ്ധിയും ഡ്രോണും റോബോട്ടിക്‌സും എല്ലാ രംഗത്തും മാറ്റങ്ങൾ ഉണ്ടാക്കുകയാണ്.
ഏതൊക്കെ മാറ്റങ്ങളാണ് ഈ സാങ്കേതിക വിദ്യകൾ ദുരന്ത നിവാരണ രംഗത്ത് ഉണ്ടാക്കിയിരിക്കുന്നത്? ഉണ്ടാക്കാൻ പോകുന്നത്? എന്തൊക്കെ ഗവേഷണ സാദ്ധ്യതകളാണ് ഈ രംഗത്തുള്ളത്?
ഈ വിഷയത്തിൽ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന ഒരു പ്രോജക്ട് ചെയ്യുന്നുണ്ട്. പങ്കെടുക്കാനും ഇന്റേൺഷിപ്പ് ചെയ്യാനുമായി അനവധി അവസരങ്ങളുണ്ട്. 2022 ൽ ഈ വിഷയത്തിൽ ഒരു ഹാക്കത്തോണും പ്ലാൻ ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തിൽ നാലാം വ്യവസായ വിപ്ലവ കാലത്തെ സാങ്കേതിക വിദ്യകളും ദുരന്ത നിവാരണവും എന്ന വിഷയത്തിൽ 4 വെബ്ബിനാറുകൾ പ്ലാൻ ചെയ്തിട്ടുണ്ട്. ഇതിൽ ആദ്യത്തെ വെബ്ബിനാർ നാളെ, സെപ്റ്റബർ 14 വൈകീട്ട് ഇന്ത്യൻ സമയം ആറര മണിക്കാണ്. നിർമ്മിത ബുദ്ധിയും ദുരന്ത ലഘൂകരണവും എന്നതാണ് വിഷയം.
ഈ വിഷയത്തിൽ ഐക്യ രാഷ്ട്ര പരിസ്ഥിതി സഭയിൽ ഇന്റേൺഷിപ്പ് ചെയ്യാനും ഹാക്കത്തോണിൽ പങ്കെടുക്കാനും ഗവേഷണം ചെയ്യാനും ആഗ്രഹിക്കുന്ന എല്ലാവരും പങ്കെടുക്കാൻ ശ്രമിക്കുക. എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളെയും ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിക്കുന്നവരെയും ടാഗ് ചെയ്ത് സഹായിക്കുകയും വേണം.
രെജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് – https://bit.ly/ModernTech4DisasterMgmt
അപ്പോൾ നാളെ കാണാം
മുരളി തുമ്മാരുകുടി

Leave a Comment