പൊതു വിഭാഗം

നിലൂഫറിനെക്കുറിച്ചു തന്നെ.

എൻറെ സുഹൃത്തും സഹപ്രവർത്തകയും ആയിരുന്ന നിലുഫർ ബയാനിയെപ്പറ്റി പറഞ്ഞിരുന്നല്ലോ. ഏഷ്യൻ പുള്ളിപ്പുലികളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി സ്ഥാപിച്ച ട്രാപ്പ് കാമറയെ ചൊല്ലി അറസ്റ്റ് ചെയ്യപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി അവർ ഇറാനിലെ ജയിലിൽ ആണ്.
 
കഴിഞ്ഞയാഴ്ച നിലൂഫറിന്റെ കേസ് കോടതിയിൽ എത്തി. മാനസികമായും ശാരീരികമായും പീഡിപ്പിച്ചും, മയക്കുമരുന്നുകൾ കുത്തിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് തന്നെക്കൊണ്ട് കുറ്റസമ്മതം നടത്തിച്ചതെന്ന് അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അക്കാര്യം ഇറാനിലെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ആയിട്ടുണ്ട്.
 
ലോകമെന്പാടുള്ള ആളുകൾ നിലൂഫറിന്റെയും സുഹൃത്തുക്കളുടെയും വിഷയം ശ്രദ്ധിക്കുന്നുണ്ടെന്നും ധൈര്യമായി കോടതിയെ നേരിടാനും നിലൂഫറിനോട് പറയാനുള്ള അവസരവും കുടുംബത്തിന് കിട്ടി. തീർച്ചയായും ഇതവർക്ക് മാനസികമായ ഊർജ്‌ജം നൽകിയിട്ടുണ്ട്.
 
നിലൂഫറിനെയും സുഹൃത്തുക്കളെയും ചേർത്ത് ഒരു ചെറിയ വീഡിയോ ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങൾക്ക് ഈ വിഷയം അറിയാമെങ്കിലും ഇതൊന്ന് കാണുകയും ഷെയർ ചെയ്യുകയും വേണം. ലോകം ഇത് ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയുന്നതും അറിയിക്കുന്നതും പ്രധാനമാണ്.
 
നിലൂഫറിന്റെ കേസിന്റെ കൂടുതൽ വിഷയങ്ങൾ അറിയുന്ന മുറക്ക് പറയാം. ഈ വിഷയം കൂടുതൽ ആളുകളെ അറിയിക്കാൻ സഹകരിക്കുന്ന എല്ലാവർക്കും നന്ദി..!
 
മുരളി തുമ്മാരുകുടി
 
 
https://www.youtube.com/watch?v=pL7HU1C2LtY

Leave a Comment