പൊതു വിഭാഗം

നിപ്പ കടിച്ച പഴം…

 
ഒരു ദിവസം ശരാശരി രണ്ടായിരം കോടി രൂപയുടെ പഴമാണ് കേരളത്തിൽ കച്ചവടം ചെയ്തിരുന്നതെന്ന് വാർത്ത.
 
കേരളത്തിലെ ജനസംഖ്യ മൂന്നു കോടി മുപ്പത് ലക്ഷം. കേരളത്തിൽ ഒരാൾ ശരാശരി പ്രതിദിനം അറുനൂറു രൂപയുടെ പഴങ്ങളാണോ കഴിക്കുന്നത് ?
 
ഈശ്വരാ, ആരാണീ പഴം ഒക്കെ തിന്നു തീർക്കുന്നത്? എൻറെ വീതം പഴം എനിക്ക് കിട്ടാറില്ലല്ലോ?
 
ഒരു ദിവസം ഇരുന്നൂറ് ലോഡ് പഴമാണ് വരുന്നതെന്നും വാർത്തയിലുണ്ട്. ഒരു ലോഡ് എന്നാൽ പരമാവധി ഇരുപത് ടൺ എന്ന് കൂട്ടാം, അതായത് ഇരുപതിനായിരം കിലോ. എല്ലാത്തരം പഴങ്ങളുടെയും വില കൂട്ടി, ശരാശരി നൂറു രൂപ എന്നു കണക്കുകൂട്ടിയാൽ ഒരു ലോഡിന്റെ വില,
 
20,000 X 100 = 20,00.000 (ഇരുപത് ലക്ഷം രൂപ)
 
അപ്പോൾ നിപ്പ പേടി കാരണം നൂറു ട്രക്ക് വന്നില്ലെങ്കിൽ നഷ്ടം,
 
2,000,000 X 100 = 200,000,000
അതായത് ഇരുപത് കോടി.
 
ഈ ആയിരം കോടിയും നൂറു ട്രക്കും തമ്മിൽ അങ്ങ് ചേരുന്നില്ലല്ലോ. ഒന്നുകിൽ വരുന്ന പഴത്തിന്റെ ശരാശരി വില അയ്യായിരം രൂപ ആക്കണം, അല്ലെങ്കിൽ വരാത്ത ട്രക്കിന്റെ എണ്ണം അയ്യായിരം ആക്കണം. വില അധികം കൂട്ടാതിരിക്കുന്നതാണ് ബുദ്ധി, കാരണം അത് നമുക്ക് പെട്ടെന്ന് മനസ്സിലാകും. ഒരു ദിവസം നൂറു ട്രക്കാണോ അയ്യായിരം ട്രക്കാണോ വരുന്നതെന്ന് ആർക്കറിയാം?
 
ഇതാണ് കണക്കിന്റെ ഒരു കുഴപ്പം. കുറെ പൂജ്യം കൂടിക്കഴിഞ്ഞാൽ പിന്നെ നമ്മൾ അതങ്ങ് വിട്ടുകളയും. നാളെ തൊട്ട് ആ കണക്കെടുത്ത് കാച്ചുകയും ചെയ്യും.
 
മുരളി തുമ്മാരുകുടി
 
 
 
https://www.manoramaonline.com/news/business/2018/06/05/pin-biz-fruit-market-and-nipah.html

Leave a Comment