പൊതു വിഭാഗം

നമ്മുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തമാണ്.

പാരീസിലെ പുരാതനവും പ്രശസ്തവുമായ നോത്രഡാം പള്ളി അടുത്തയിടെ അഗ്നിബാധയ്ക്ക് ഇരയായത് ഓർക്കുന്നുണ്ടാകുമല്ലോ.
 
അഗ്നിബാധക്ക് ശേഷമുള്ള ആദ്യത്തെ കുർബ്ബാനയാണ്. ബിഷപ്പും അച്ചന്മാരും വിശ്വാസികളും ഹെൽമെറ്റ് ധരിച്ചാണ് പള്ളിക്കകത്ത് കയറിയത്. അഗ്നിബാധയിൽ പള്ളിക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടാകാം, മേൽക്കൂരയോ, അതിൽ നിന്ന് എന്തെങ്കിലും ഭാഗമോ തലയിൽ വീഴാം. അങ്ങനെ വന്നാൽ തല പൊട്ടുകയോ അതിലപ്പുറമോ സംഭവിക്കാം.
 
ഇത് വിശ്വാസികൾക്കും അല്ലാത്തവർക്കുമുള്ള ദൃഷ്ടാന്തമാണ്. നമ്മുടെ തല നമ്മൾ തന്നെ നോക്കണം. അതുകൊണ്ട് ബൈക്കിൽ കയറിയാൽ ഹെൽമെറ്റ് ധരിക്കുക, കാറിൽ കയറിയാൽ സീറ്റ് ബെൽറ്റിടുക.
 
മുരളി തുമ്മാരുകുടി
 
https://www.bbc.com/news/video_and_audio/must_see/48649245/priests-wear-hard-hats-at-notre-dame

Leave a Comment