വീട് എന്നാൽ മലയാളിക്ക് കിടപ്പാടം മാത്രമല്ല, ഇൻഷുറൻസും, അസ്തിത്വവും കൂടിയാണ്. അതുകൊണ്ട് തന്നെ ആചന്ദ്രതാരം നിലനിൽക്കും എന്ന മട്ടിലാണ് വീട് പണിയുന്നത്.
എന്നാൽ നമ്മുടെ ചുറ്റും നോക്കിയാൽ നൂറു വർഷം മുൻപുണ്ടായിരുന്ന ഒരു ശതമാനം വീടുകൾ പോലും ഇന്നില്ല, ഇന്നുള്ളതിന്റെ പത്തു ശതമാനം പോലും അടുത്ത നൂറു വർഷത്തിൽ ഉണ്ടാവുകയും ഇല്ല. ബഹുഭൂരിപക്ഷം വീടുകളും മുപ്പതോ നാല്പതോ വർഷത്തിനകം പൊളിച്ചു കളഞ്ഞു പുതിയ വീടുകൾ ഉണ്ടാക്കുന്നു. ബോംബായിലൊക്കെ ഒന്നാം തലമുറ ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങി, അല്ലെങ്കിൽ പൊളിഞ്ഞു വീണു തുടങ്ങി.
ഇക്കാര്യം മനസ്സിലാക്കിയാൽ പിന്നെ വീടുകൾ ശരാശരി മുപ്പത് വർഷത്തേക്ക് എന്ന മട്ടിൽ പണിത് തുടങ്ങാം. അപ്പോൾ അത് നിർമ്മിക്കുന്ന രീതിയും വസ്തുക്കളും മാറും, ചിലവ് കുറയും, വസ്തുക്കളുടെ ഉപയോഗം ഏറെ കുറയും.
ഇതിന് മാനസിക അവസ്ഥയിൽ അല്പം മാറ്റം വേണം, അല്പം ചിന്തിച്ചാൽ മതി.
മുരളി തുമ്മാരുകുടി
Leave a Comment