പൊതു വിഭാഗം

ദുരന്തകാലത്തെ ചില പഠനങ്ങൾ

ഓരോ ദുരന്തം കഴിയുമ്പോഴും സമൂഹം പഠിക്കേണ്ട അനവധി കാര്യങ്ങൾ ഉണ്ട്. ഉദാഹരണത്തിന് വെള്ളം നദിയിൽ നിന്നും എത്ര ദൂരത്തിലെത്തി, എത്ര ഉയരത്തിലെത്തി, സുനാമി കടൽത്തീരത്തു നിന്നും എത്ര ദൂരത്തിലും ഉയരത്തിലും എത്തി, വെള്ളപ്പൊക്കം എങ്ങനെയാണ് സ്ത്രീകളേയും കുട്ടികളേയും ബാധിച്ചത്, മറുനാടൻ തൊഴിലാളികളെ എങ്ങനെയാണ് ദുരന്തം ബാധിച്ചത് എന്നിങ്ങനെ.

 

മിക്കവാറും സമയത്ത് ഇക്കാര്യം ആരും ഫോളോ ചെയ്യാറില്ല. രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും ചെയ്യാൻ ആളുകൾക്ക് താല്പര്യം ഉണ്ടാകും. അത് കഴിയുന്നതോടെ എല്ലാവർക്കും അവരവരുടെ പതിവ് തൊഴിലിലേക്ക് തിരിച്ചു പോകാൻ തിരക്കാവും. പാഠങ്ങൾ ആരും എഴുതിവെക്കില്ല, അതിനാൽ വരും തലമുറ പഠിക്കുന്നുമില്ല.

 

ഇത് തന്നെയാണ് കേരളത്തിലും സംഭവിക്കാൻ പോകുന്നത്. ഇതൊഴിവാക്കണമെങ്കിൽ ഈ രംഗത്ത് ഉള്ളവർ ഇക്കാര്യത്തിൽ പ്രത്യേകം താല്പര്യമെടുക്കണം. താഴെ പറയുന്ന പഠനങ്ങളിൽ എനിക്ക് താല്പര്യമുണ്ട്.

 

  • Mapping of the extent of the flood damage in all rivers
  • Mapping of the landslide damage across the state
  • Post Disaster Environmental Assessment
  • The Role played by Malayalee Diaspora in rescue, relief and recovery
  • Role Played by Civil Society (including youth, women, residential associations,  faith-based organisations)
  • Disaster and Psychosocial Issues
  • Disaster and Gender Issues

Disaster and impacts on migrant communities

Disaster and impacts on differently abled people

 

ഇത്തരം പഠനങ്ങൾ ലോകത്ത് പലയിടത്തും നടന്നിട്ടുണ്ട്. ചില പഠനങ്ങളിൽ എല്ലാം ഞാൻ തന്നെ നേരിട്ട് നടത്തിയിട്ടുണ്ട്. ഈ വിഷയങ്ങളിൽ തലപര്യമുള്ളവർ ബന്ധപ്പെട്ടാൽ എങ്ങനെയാണ് ഈ പഠനങ്ങൾ നടത്തുന്നത്, എവിടെയാണ് ഇതിന് സാമ്പത്തിക സഹായം ലഭിക്കുന്നത് എന്നൊക്കെ പറഞ്ഞു തരാം. പല സ്ഥാപനങ്ങൾ ഒരുമിച്ച് പഠനങ്ങൾ തുടങ്ങിയാൽ ഫീൽഡ് വർക്ക്  ഒരുമിച്ച് ചെയ്യാം. റിപ്പോർട്ടുകൾ എല്ലാം ഒരേ പോലെ ലേ ഔട്ട് ചെയ്ത് പ്രസിദ്ധീകരിക്കാം.

 

ഒരു കാര്യം മാത്രം ഇപ്പോഴേ പറയാം. പഠനങ്ങൾ അടുത്ത ആഴ്ച തന്നെ തുടങ്ങണം.  സെപ്റ്റംബർ മാസം അവസാനത്തോടെ ഫീൽഡ് വർക്ക് കഴിക്കണം. ഒക്ടോബർ പതിനഞ്ചിന് പഠനത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും വേണം. കാരണം പുതിയ കേരളത്തിന്റെ മാർഗ്ഗരേഖകൾ ഒക്ടോബർ അവസാനം ആകുമ്പോഴേക്കും തയ്യാറാകും. അതിന് മുൻപ് അക്കാദമിക്ക് പഠനങ്ങൾ കഴിഞ്ഞില്ലെങ്കിൽ അത് കൊണ്ട് പ്രായോഗിക പ്രയോജനം ഉണ്ടാവില്ല.

 

മുരളി തുമ്മാരുകുടി

Leave a Comment