പൊതു വിഭാഗം

ദുബായിൽ വീണ്ടും..

ആഗോള വിദ്യാഭ്യാസ അവസരങ്ങളെ പരിചയപ്പെടുത്താനുള്ള ഒരു സെമിനാറും എക്സിബിഷനും അടുത്ത ആഴ്ച ഏഷ്യാനെറ്റ് ദുബായിൽ സംഘടിപ്പിക്കുന്നുണ്ട്. (നവംബർ പതിനാലാം തിയതിയും പതിനഞ്ചാം തിയതിയും).
 
ഷെയ്ഖ് സായിദ് റോഡിലെ ക്രൗൺ പ്ലാസ ഹോട്ടലിലെ ജുമൈറ കോൺഫറൻസ് റൂമിലാണ് പരിപാടി. പതിനാലാം തിയതി രാവിലെ പത്തുമണിക്കാണ് ഉൽഘാടനം. മുഖ്യാതിഥിയായി ഞാൻ ഉണ്ടാകും.
ആഗോള വിദ്യഭ്യാസത്തെ പറ്റിയും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ തൊഴിൽ ജീവിതത്തിന് എങ്ങനെയാണ് തയ്യാറെടുക്കേണ്ടത് എന്നതിനെ പറ്റിയും സംസാരിക്കുകയും സംവദിക്കുകയും ചെയ്യും.
സ്‌കൂൾ, കോളേജ് വിദ്യാർഥികളായ കുട്ടികളുണ്ടെങ്കിൽ തീർച്ചയായും വരണം. അനവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബൂത്തുകളിൽ പ്രവേശനം സൗജന്യമാണ്.
ഇനിയുള്ള കാലത്ത് ഉന്നത വിദ്യാഭ്യാസം എന്നത് പ്ലസ് ടു വോ ബിരുദമോ കഴിയുന്നവർ മാത്രം ചെയ്യേണ്ടതാവില്ല, മറിച്ച് എല്ലാവരും സ്വന്തം തൊഴിൽ രംഗത്തെ പുതിയ മാറ്റങ്ങൾ അറിയാനും പുതിയ തൊഴിൽ മേഖലകളിലേക്ക് മാറാനുമായി വീണ്ടും വീണ്ടും പഠിക്കേണ്ടി വരും.
 
പരമാവധി ആളുകൾ വരാൻ ശ്രമിക്കുക. സെൽഫിക്കും കോഫിക്കുമുള്ള അവസരമുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടല്ലോ.
 
മുരളി തുമ്മാരുകുടി

Leave a Comment