പൊതു വിഭാഗം

ഡച്ചുകാർ പശുവിനെ കെട്ടിപ്പിടിക്കുന്പോൾ…

പശുവിനെ കെട്ടിപ്പിടിക്കുന്നതും താലോലിക്കുന്നതും യോഗ പോലെ തന്നെ മാനസിക പിരിമുറുക്കം കുറയ്ക്കുമെന്ന് ഹോളണ്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ. ആളുകൾ അതിനായി മറ്റുളളവരുടെ പശു ഫാമിൽ പോകുന്നു, പശുക്കളെ താലോലിക്കുന്നു, കെട്ടിപ്പിടിക്കുന്നു.
 
നാളെ ഇതൊരു വ്യവസായമായി മാറുമോ, മറ്റു രാജ്യങ്ങളിൽ നിന്നും ഹോളണ്ടിൽ പോകുന്നവർ അവരുടെ പശുക്കളെ കെട്ടിപ്പിടിക്കുമോ, യോഗയ്ക്ക് ഇന്ത്യയിലേക്ക് ആള് വരുന്നത് പോലെ പശുവിനെ കെട്ടിപ്പിടിക്കാൻ മാത്രമായി ആളുകൾ ഹോളണ്ടിൽ എത്തുമോ, കെട്ടിപ്പിടിക്കപ്പെടാൻ വേണ്ടി മാത്രം സാധുശീലരായ പശുക്കളെ ഹോളണ്ടുകാർ വികസിപ്പിച്ചെടുക്കുമോ, മറ്റു രാജ്യങ്ങളിലേക്ക് ഈ ട്രെൻഡ് പടരുമോ?, ലോകം ആകാംക്ഷയുടെ മുൾമുനയിലാണ്.
 
നമ്മൾ ഇതൊക്കെ പണ്ടേ ചെയ്യുന്നതാണ്. പക്ഷെ നമ്മുടേത് വള്ളിക്കളസം, അവരുടേത് ബർമുഡ!
 
റാഡിക്കൽ ആയ ഒരു മാറ്റമല്ല.
 
മുരളി തുമ്മാരുകുടി
https://bbc.in/3eGxr4Q
 

Leave a Comment