1. ഒരാളുടെ പ്രശ്നം ഇൻസെക്യൂരിറ്റിയോ അപകർഷതാ ബോധമോ ആണോ എന്നറിയാനുള്ള ഏറ്റവും നല്ല മാർഗ്ഗം അവരോട് “your problem is insecurity/inferiority complex” എന്ന് നേരിട്ട് പറയുന്നതാണ്. എത്രത്തോളം ശക്തമായി അത് നിഷേധിക്കുന്നുവോ അത്രയും ഉറപ്പിക്കാം. ഇടക്ക് ഈ ചോദ്യം നമ്മളോട് തന്നെ ചോദിച്ചു നോക്കുന്നത് നല്ലതാണ്.
2. സ്വന്തം അവകാശങ്ങളെപ്പറ്റി ഏറ്റവും വല്യ വായിൽ സംസാരിക്കുന്നവർ പൊതുവേ മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുന്നതിൽ ഒരു വിഷമവും ഇല്ലാത്തവർ ആയിരിക്കും. സംശയം ഉണ്ടെങ്കിൽ ഫേസ്ബുക്കിലെ ഏറ്റവും വലിയ ജനാധിപത്യവാദികളുടെ പേജിൽ അവരുടെ ചിന്തക്ക് എതിരായ ഒരു പോസ്റ്റ് ഇട്ട് നോക്കിയാൽ മതി.
3. ജീവിത പ്രശ്നങ്ങളെ ക്ഷമയോടെ നേരിടണം എന്നൊക്ക ഉപദേശിക്കുന്ന ആളുകൾ ജീവിതത്തിൽ ആദ്യത്തെ പ്രശ്നം വരുമ്പോൾ തന്നെ വാവിട്ടു കരയും, അല്ലെങ്കിൽ വയലന്റ് ആകും. ആരെയെങ്കിലും ഉപദേശിക്കുന്നതിന് മുൻപ് ജീവിതത്തിൽ അത്തരം പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടോ എന്ന് സ്വയം ചിന്തിക്കുന്നത് നല്ലതാണ്.
എം ടി രണ്ടാമൻ
Leave a Comment