പൊതു വിഭാഗം

ചുരുക്കി സംസാരിക്കാൻ പഠിക്കുന്പോൾ…

U N സെക്രട്ടറി ജനറൽ വിളിച്ചു ചേർത്ത ക്ലൈമറ്റ് ആക്ഷൻ സമ്മിറ്റ് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടക്കുന്നതിനാൽ മിക്കവാറും എല്ലാ ലോക നേതാക്കളും ഇന്ന് ന്യൂയോർക്കിലുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കൻ എന്തെങ്കിലും ചെയ്യാനും അത് പരസ്യമായി പ്രഖ്യാപിക്കാനും തയ്യാറുള്ളവർ മാത്രം വന്നാൽ മതി എന്നതാണ് സെക്രട്ടറി ജനറൽ നൽകിയിരുന്ന സന്ദേശം. ഈ വിഷയത്തിൽ താല്പര്യമുള്ളവർ തീർച്ചയായും അവിടെ നടക്കുന്ന ചർച്ചകളും പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളും ശ്രദ്ധിക്കണം.
 
കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തിൽ അത്ര താല്പര്യമില്ലാത്തവർ ഈ മീറ്റിങ്ങ് നടത്തുന്ന രീതിയെങ്കിലും ഒന്നു ശ്രദ്ധിക്കേണ്ടതാണ്. ഒരാൾക്ക് പരമാവധി നൽകിയിട്ടുള്ള മൂന്നു മിനിട്ടിനുള്ളിൽ ലോക നേതാക്കൾ ഉൾപ്പടെയുള്ളവർ പറയാനുളളതെല്ലാം പറഞ്ഞു തീർക്കണം. വലിയ സ്വാഗത പ്രസംഗങ്ങളോ ആമുഖമോ ഇല്ല. ഈ രീതി നമ്മളും കണ്ടുപഠിക്കേണ്ടതാണ്.
 
http://webtv.un.org/live/
 
മുരളി തുമ്മാരുകുടി

Leave a Comment