പൊതു വിഭാഗം

കൊറോണ വൈറസ്, നെല്ലും പതിരും…

കൊറോണ വൈറസിനെക്കുറിച്ചുള്ള പോസ്റ്റുകളും, വാർത്തകളും, അഭിപ്രായങ്ങളും, വീഡിയോകളും കൊണ്ട് സമൂഹമാധ്യമങ്ങൾ നിറയുകയാണ്. ഈ വിഷയം അറിയുന്നവരും അറിയാത്തവരും തെറ്റും ശരിയും ആയ വിവരങ്ങൾ പങ്കുവക്കുന്പോൾ ഏതാണ് ശരി ഏതാണ് തെറ്റ് എന്നറിയാതെ ശരാശരി ആളുകൾ ബുദ്ധിമുട്ടുന്നു.
 
ഇത്തരം സാഹചര്യങ്ങളിൽ ഞാൻ അനുവർത്തിക്കുന്ന നയം, അഭിപ്രായം പറയാൻ ഏറ്റവും ആധികാരികമായ അറിവും ഉത്തരവാദിത്തവും ഉള്ളവർ ആരാണോ അവരുടെ അഭിപ്രായം മാത്രം ശ്രദ്ധിക്കുക, മനസിലാക്കുക, പങ്കുവെക്കുക എന്നതാണ്.
 
ആരോഗ്യ എമർജൻസിയുടെ കാര്യത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനുള്ള അറിവും ഉത്തരവാദിത്തവും ലോകാരോഗ്യ സംഘടനയ്‌ക്കാണ്. ഈ കൊറോണക്കാലത്ത് ഞാൻ എല്ലാ ദിവസവും രാവിലെ വായിക്കുന്നതും ശ്രദ്ധിക്കുന്നതും അവരുടെ നിർദ്ദേശങ്ങളാണ്. മറ്റുള്ള ആധികാരികമായ നിർദ്ദേശങ്ങൾ ബഹുഭൂരിപക്ഷവും വരുന്നത് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ്.
 
നിങ്ങളിൽ ഈ വിഷയത്തിൽ താല്പര്യമുള്ളവർ ഇത് ശ്രദ്ധിക്കുമല്ലോ. മാധ്യമ സുഹൃത്തുക്കൾ പ്രത്യേകിച്ചും.
 
മുരളി തുമ്മാരുകുടി
 
https://www.who.int/emergencies/diseases/novel-coronavirus-2019/technical-guidance

Leave a Comment