പൊതു വിഭാഗം

കൊറോണ കാന്പസ് പ്രണയങ്ങളോട് ചെയ്യുന്നത്…

ആറുമാസമായി നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറിയിട്ട്. കേട്ടിടത്തോളം പല പരിമിതികളും ഉണ്ടങ്കിലും പഠിപ്പിക്കലും പഠിക്കലും നന്നായി നടക്കുന്നുണ്ട്. കുട്ടികൾ കൂടുതലായി ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെന്നും, ഓൺലൈൻ റിസോഴ്സ് കൂടുതൽ ഉപയോഗിക്കുന്നുണ്ടെന്നും, സ്വതന്ത്രമായി പ്രോജക്ടും അസൈൻമെന്റും ഒക്കെ ചെയ്യുന്നുണ്ടെന്നുമാണ് അധ്യാപകരിൽ നിന്നുള്ള റിപ്പോർട്ടുകൾ. നല്ല കാര്യം.
 
കോളേജിൽ പോകുന്നത് പഠിക്കാൻ മാത്രമല്ലല്ലോ. കൂട്ടുകൂടാൻ, നേതൃത്വ ഗുണം വികസിപ്പിക്കാൻ, പ്രേമിക്കാൻ എല്ലാം കോളേജ് പഠന കാലം ഉപയോഗിക്കപ്പെടുന്നുണ്ടല്ലോ. നമ്മുടെ കോളേജ് ഓർമ്മകളിൽ കൂടുതൽ മധുരമായിട്ടുള്ളത് ക്ലാസിൽ പഠിച്ച ഡിഫറൻഷ്യൽ ഇക്വേഷൻ ഒന്നുമല്ലല്ലോ.
 
ക്ലാസുകൾ ഓൺലൈൻ ആകുന്പോൾ കുട്ടികളുടെ മാനസിക ആരോഗ്യത്തിന് എന്ത് സംഭവിക്കുന്നു?. എല്ലാ വീടുകളും ഒരുപോലെയല്ല. ഡൊമസ്റ്റിക് വയലൻസ് ഉള്ള വീടുകളും കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന വീടുകളുമുണ്ട്. പഠിക്കാൻ പോകുന്ന സമയമെങ്കിലും അവർക്ക് ഇതിൽ നിന്നും ആശ്വാസം കിട്ടുന്ന സാഹചര്യമുണ്ടായിരുന്നു, കൂട്ടുകാരോട് വീട്ടിലെ പ്രശ്നങ്ങൾ പറയാനുള്ള സാഹചര്യവും ഉണ്ടായിരുന്നു, എന്നാൽ ഇതൊന്നും ഇപ്പോൾ ഇല്ല. ആ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത് ?
ഓൺലൈൻ പഠനകാലത്ത് പെൺകുട്ടികൾക്ക് വീട്ടിലെ ജോലികൾക്കായി കൂടുതൽ സമയം ചെലവാക്കേണ്ടി വരുന്നുണ്ടോ?, കന്പ്യൂട്ടറും പഠിക്കാനുള്ള മറ്റു സൗകര്യങ്ങളും കിട്ടുന്നതിൽ അവർ രണ്ടാംതരമായി മാറിപ്പോകുന്നുണ്ടോ? അങ്ങനെയാണെങ്കിൽ അവർ എന്ത് ചെയ്യണം?
 
ഓൺലൈൻ കാലത്ത് പ്രേമങ്ങൾ എങ്ങനെയാണ് കൊണ്ട് നടക്കേണ്ടത്?
ഈ വിഷയങ്ങൾ ഒക്കെയാണ് ഈ ആഴ്ച നീരജ Neeraja Janaki സംസാരിക്കുന്നത്. കേൾക്കുക. അഭിപ്രായങ്ങൾ പറയുക. അധ്യാപകരും മാതാപിതാക്കളുമായി പങ്കുവെക്കുക.
മുരളി തുമ്മാരുകുടി
https://www.facebook.com/thummarukudy/videos/10222483723177192

Leave a Comment