പൊതു വിഭാഗം

കൊറോണക്കാലത്ത് കാണേണ്ട സിനിമകൾ…

കൊറോണക്കാലത്ത് അനവധി നല്ല സിനിമകൾ കാണാനുള്ള അവസരമുണ്ടായി.
 
എല്ലാ വെള്ളിയും ശനിയും വൈകുന്നേരം ഒരു സിനിമ വീതം കാണാമെന്ന് വീട്ടിൽ എല്ലാവരും കൂടി തീരുമാനിച്ചു. രാത്രി പത്തു മണിക്ക് ഷോ തുടങ്ങുന്നതിന് മുൻപ് എല്ലാവരും ജോലിയും അത്താഴവും തീർക്കണം, അതാണ് ഒന്നാമത്തെ കണ്ടീഷൻ.
ആരും ഇടയ്‌ക്ക് മുങ്ങാൻ പാടില്ല എന്നത് രണ്ടാമത്തെ കണ്ടീഷൻ.
സിനിമ പോസിറ്റീവ് സ്പിരിറ്റിൽ ഉള്ളതായിരിക്കണം എന്നതാണ് മൂന്നാമത്തേതും ഏറ്റവും പ്രധാനവുമായ കണ്ടീഷൻ. ട്രാജഡിയോ മനുഷ്യനെ ടെൻഷൻ അടിപ്പിക്കുന്നതോ ആകാൻ പാടില്ല.
കണ്ട ചില സിനിമകളുടെ പേര് പറയാം, ഒരു ഐഡിയ കിട്ടാൻ വേണ്ടി മാത്രം.
 
1. Invictus
2. Rush
3. Death at a Funeral (UK Version)
4. Grand Budapest Hotel
 
ഇത്തരത്തിൽ കണ്ടു കഴിയുന്പോൾ മനസ്സിന് സന്തോഷമുണ്ടാക്കുന്ന തരം സിനിമകൾ നിങ്ങളും നിർദേശിക്കണം. കൊറോണക്കാലം നമ്മുടെ കൂടെത്തന്നെയുണ്ട്, സിനിമാ തീയേറ്ററുകൾ അടുത്തൊന്നും തുറക്കുന്ന ലക്ഷണവും ഇല്ല.
 
ഇക്കാലത്ത് മാനസികാരോഗ്യം നന്നായി സംരക്ഷിക്കണമെന്നുളളവർക്ക് ഈ സിനിമാ പരിപാടി വീടുകളിൽ നടത്തി നോക്കാവുന്നതാണ്. കുറച്ചു പോപ് കോൺ കൂടി ആയാൽ പൊളിക്കും.
 
മുരളി തുമ്മാരുകുടി
 

Leave a Comment