പൊതു വിഭാഗം

കൊറോണക്കാലത്തെ മാനസിക ആരോഗ്യം…

പാശ്ചാത്യ രാജ്യങ്ങളിൽ ചെറിയൊരു മാനസിക സംഘർഷം ഉണ്ടായാൽ തന്നെ കൗൺസലർമാരോട് സംസാരിക്കാൻ കുട്ടികളെ പഠിപ്പിക്കും. വളർന്നു കഴിഞ്ഞാലും വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടായാൽ അവർ പ്രൊഫഷണൽ സഹായം തേടും.

കേരളത്തിലെ കാര്യം പക്ഷെ അങ്ങനെയല്ല. മാനസികാരോഗ്യ വിദഗ്ദ്ധരോട് സംസാരിക്കുന്നത് എന്തോ കുറവുപോലെയാണ് ആളുകൾ കാണുന്നത്. അതുകൊണ്ടു തന്നെ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ അവർ പ്രൊഫഷണൽ സഹായം തേടാത്തതിനാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നു.

കൊറോണക്കാലം കുട്ടികൾക്കും മുതിർന്നവർക്കും മാനസിക സംഘർഷത്തിന്റെ കാലമാണ്. ഇനിയുള്ള ആഴ്ചകളിൽ അത് കൂടുവാൻ പോവുകയാണ്. അങ്ങനെ സംഘർഷം അനുഭവപ്പെടുന്നവർ പ്രൊഫഷണൽ സഹായം തേടുന്നതിൽ മടി കാണിക്കേണ്ടതില്ല.

ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് – കൊച്ചി മേഖല, കൊറോണക്കാലത്ത് ടെലിഫോണിൽ കൂടി അവരെ ബന്ധപ്പെടാനും ആശങ്കകൾ പങ്കുവെക്കാനുമുള്ള അവസരമുണ്ടാക്കുന്നു. നല്ല കാര്യമാണ്.

ആവശ്യം തോന്നുന്നവർ വിളിക്കാൻ മടിക്കേണ്ട.

മുരളി തുമ്മാരുകുടി

No photo description available.

Leave a Comment