പൊതു വിഭാഗം

കൊറോണക്കാലത്തെ പുസ്തകം

മാർച്ച് ഇരുപതിനാണ് ഈ കൊറോണക്കാലത്ത് വീട്ടിലിരിക്കുന്നവർ കഥയോ ലേഖനങ്ങളോ അയച്ചു തന്നാൽ അവ പ്രസിദ്ധീകരിക്കാമെന്ന് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന്റെ കാര്യം എന്തായി എന്ന് പലരും ചോദിക്കുന്നുണ്ട്.

അതിശയകരമായ പ്രതികരണമാണ് വായനക്കാരിൽ നിന്നും ഉണ്ടായത്. ഏപ്രിൽ ആദ്യം പറഞ്ഞിരുന്ന അവധി ആളുകളുടെ സ്‌നേഹപൂർവമായ അവശ്യപ്രകാരം പലവട്ടം നീട്ടി.  അവസാനത്തെ ലാസ്റ്റ് ഡേ ആയിരുന്ന ഏപ്രിൽ പതിനഞ്ച് കഴിഞ്ഞിട്ടും ഡസൻ കണക്കിന് ആർട്ടിക്കിൾസ് ആണ് വരുന്നത്. അതുകൊണ്ടാണ് എഴുതാൻ വൈകിയത്.

  1. അറുനൂറിലേറെ ആർട്ടിക്കിൾസ് വന്നിട്ടുണ്ട്, ഒരു പുസ്തകത്തിലോ രണ്ടു പുസ്തകത്തിലോ തീരുമെന്ന് തോന്നുന്നില്ല. അയച്ച എല്ലാവർക്കും നന്ദി!

2. DC Books പ്രസിദ്ധീകരിക്കാമെന്ന് സമ്മതിച്ചു മുന്നോട്ട് വന്നതുകൊണ്ട് എല്ലാം പ്രൊഫഷണൽ ആയിത്തന്നെ നടക്കും എന്നതിൽ സംശയം വേണ്ട.

3. ലേഖനങ്ങളുടെ അപ്രതീക്ഷിതമായ കുത്തൊഴുക്ക് ടൈമിംഗ് അല്പം ബുദ്ധിമുട്ടിലാക്കും, പക്ഷെ ഇംഗ്ളീഷിൽ പറയുന്നത് പോലെ, it is a good problem to have. അതുകൊണ്ട് ഏറ്റവും സന്തോഷത്തോടെ ഏറ്റവും വേഗത്തിൽ ഞങ്ങൾ കാര്യങ്ങൾ നീക്കുകയാണ്.

4. ആർട്ടിക്കിൾസ് അയച്ചവർക്കും, ആ റിക്വസ്റ്റ് ഷെയർ ചെയ്തവർക്കും ഡി സി ബുക്സിനും ലേഖനങ്ങൾ ഇപ്പോൾ ശേഖരിക്കുന്ന  Sindhu വിനും നന്ദി!

 

  1. കൂടുതൽ വിവരങ്ങളുമായി ഒരാഴ്ചക്കകം വീണ്ടും വരാം.
  2. രചനകൾ അയച്ചവരെ അവ പുസ്തകത്തിൽ ഉൾപ്പെടുത്തുന്ന മുറക്ക് (ഒന്നിൽ കൂടുതൽ പുസ്തകം ഉള്ളതിനാൽ) ബന്ധപ്പെടുന്നതാണ്.

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി, ഈ കൊറോണക്കാലത്ത് ഏറെ എഴുത്തുകാരെ നമ്മൾ അറിഞ്ഞു തുടങ്ങും.

മുരളി തുമ്മാരുകുടി

Leave a Comment