ശാലേം സ്കൂളിൽ പഠിക്കാൻ ചെല്ലുന്ന എല്ലാവരുടേയും പ്രിയപ്പെട്ട ടീച്ചറായിരുന്നു ബേബി ടീച്ചർ. ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട മാത്യു സാറിന്റെ ഭാര്യയാണ് ടീച്ചർ എന്നറിഞ്ഞപ്പോൾ സ്നേഹം പിന്നെയും കൂടി.
ടീച്ചർക്കും സാറിനും ഞങ്ങൾ കുട്ടികൾ മക്കളെപ്പോലെ ആയിരുന്നു. കുട്ടികളുടെ വിഷമങ്ങൾ – അത് ഭക്ഷണമില്ലാത്തതാണെങ്കിലും ഫീസ് കൊടുക്കാൻ പണമില്ലാത്തതാണെങ്കിലും – അവർ അറിഞ്ഞിരുന്നു. അതിനുള്ള പരിഹാരങ്ങൾ ചെയ്തിരുന്നു.
കൊറോണക്കാലത്തെ മരണങ്ങളുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് സ്നേഹിക്കുന്നവരെ അവസാനമായി ഒന്നു കാണാൻ കൂടി പറ്റില്ല എന്നതാണ്.
ശാലേം സ്കൂളിൽ പഠിച്ചിറങ്ങിയ പല തലമുറ കുട്ടികളൂടെ മനസ്സിൽ ടീച്ചർ എന്നുമുണ്ടാകും, ആ സ്നേഹവും!
മുരളി തുമ്മാരുകുടി
Leave a Comment