പൊതു വിഭാഗം

കൊറോണക്കാലത്തെ കൊച്ചു വർത്തമാനങ്ങൾ…

ഇറ്റലിയിൽ രാജ്യം മൊത്തം ലോക്ക് ഔട്ട് ചെയ്താണ് കൊറോണ സാഹചര്യത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. ഭക്ഷണ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളും ഫർമാസികളും ഒഴിച്ച് മറ്റുള്ള കടകളെല്ലാം അടച്ചിട്ടിരിക്കുന്നു. യാത്രാ വിലക്കുകൾ ഉള്ളതിനാൽ മിക്കവാറും ആളുകൾ വീടുകളിൽ അടച്ചിരുപ്പാണ്.
 
ഈ സാഹചര്യത്തിൽ പോണോഗ്രഫി രംഗത്തെ മുൻനിരക്കാരായ pornhub ഇറ്റലിക്കാർക്ക് സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുണ്ട്. സാന്പത്തിക സഹായം കൂടാതെ ഇറ്റലിയിൽ ഉള്ളവർക്കെല്ലാം പോൺഹബിന്റെ പ്രീമിയം അക്കൗണ്ട് ഈ മാസം മുഴുവൻ സൗജന്യമാണ്.
 
പോൺ ഹബേ നീ ആണ് തങ്കപ്പൻ..!
 
(സ്വിറ്റ്‌സർലന്റിന്റെ അതിർത്തിരാജ്യമാണ് ഇറ്റലി. ഇവിടെയും കൊറോണയുണ്ട്, ലോക്ക് ഔട്ട് വന്നില്ലെങ്കിലും ഇവിടുത്തെ മാവും പൂക്കും എന്നൊരു പ്രതീക്ഷയുണ്ട് !)
 
മുരളി തുമ്മാരുകുടി
 

Leave a Comment