ഇന്ന് അത്തമാണ്
ഇനി പത്താം ദിവസം ഓണം
കൊറോണ ചുറ്റിലും നിൽക്കുന്പോൾ ഓണാഘോഷം വേണോ എന്നാണ് എല്ലാവരുടെയും ശങ്ക.
ഇത്തവണ ഓണം ആഘോഷിക്കണം എന്നുതന്നെയാണ് എന്റെ അഭിപ്രായം.
ഒരു മാറ്റത്തിന്
അല്പം സന്തോഷത്തിന്
കൊറോണയിൽ നിന്നും മാറി നല്ല ഒരു സമയത്തെപ്പറ്റി ചിന്തിക്കാൻ
സന്പദ്വ്യവസ്ഥയിൽ അല്പം പണം ഇറക്കാൻ
പൊതുവെ ഗ്ലൂമി ആയ അന്തരീക്ഷം ഒന്നു മാറ്റിയെടുക്കാൻ
പൂവിട്ട്
ഓണക്കോടി വാങ്ങി
സദ്യ ഉണ്ടാക്കി
ബന്ധുക്കളെ വീഡിയോകോളിൽ കണ്ട്
വ്യത്യസ്ഥമായ ഒരോണം, സൂക്ഷിച്ചോണം!
ആശംസകൾ..!
മുരളി തുമ്മാരുകുടി
Leave a Comment