പൊതു വിഭാഗം

കേരളത്തിൽ എത്ര യുക്തിവാദികളുണ്ട്?

സാധാരണയായി കേരളത്തിൽ നാം ശ്രദ്ധിക്കാറുള്ളതും ചർച്ച ചെയ്യപ്പെടാറുള്ളതും വർഗീയതയുടെ വളർച്ചയാണ് എന്നതിനാൽ പുതിയ തലമുറയിലെ യുക്തിവാദത്തിന്റെയും ശാസ്ത്ര ബോധത്തിന്റെയും വിപ്ലവകരമായ മാറ്റങ്ങൾ നമ്മൾ അത്ര അറിയാറില്ല.
 
കഴിഞ്ഞ തവണ തിരുവനന്തപുരത്ത് യാദൃശ്ചികമായിട്ടാണ് എസ്സൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനത്തിന് പോയത് (Litmus 18). ആഗോള കൺവെഷനുകൾ നടക്കുന്ന രീതിയിലുള്ള സെറ്റ് അപ്പ് ആയിരുന്നു. സ്റ്റേജ്, ഓഡിയോ വിഷ്വൽസ്, കൊറിയോഗ്രാഫി എല്ലാം അടിപൊളി. അനവധി പ്രശസ്തരും തീർച്ചയായും കേട്ടിരിക്കേണ്ടവരുമായ പ്രാസംഗികർ.
 
അരമണിക്കൂറിലുള്ള സ്ലോട്ടുകളായി തിരിച്ച് കൃത്യമായ സമയനിഷ്ഠ പാലിച്ചാണ് പ്രഭാഷണങ്ങൾ. ആയിരക്കണക്കിന് ആളുകൾ, പ്രധാനമായും ചെറുപ്പക്കാരാണ് സദസ്സിലുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നവർ.
 
കഴിഞ്ഞ തവണ ഞാൻ കേൾവിക്കാരൻ ആയിരുന്നു. ഇത്തവണ അവിടെ സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും ടൈം പ്ലാനിങ്ങ് ശരിയാവാത്തതിനാൽ ഈ വർഷവും കാര്യം സാധിക്കില്ല. വന്പൻ സ്‌പീക്കർ ലൈൻ അപ്പുമായി Litmus 19 ഒക്ടോബർ ആറിന് കോഴിക്കോടാണ്.
 
സാധിക്കുന്നവരെല്ലാം പങ്കെടുക്കണം.
 
മുരളി തുമ്മാരുകുടി
 

Leave a Comment