പൊതു വിഭാഗം

കേരളത്തിലെ മറുനാടൻ തൊഴിലാളികൾ

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ് ഇപ്പോൾ മറുനാടൻ തൊഴിലാളികൾ. എന്നാൽ ഇവർ എവിടെനിന്ന് വരുന്നു, ഏതൊക്കെ ജില്ലകളിൽ എന്തൊക്കെ തൊഴിലുകളിൽ ഏർപ്പെടുന്നു, എന്തൊക്കെയാണ് അവരുടെ അടിസ്ഥാനപ്രശ്നങ്ങൾ എന്നൊന്നും പഠനങ്ങൾ നടക്കുന്നില്ല. പകരം ചില ഊഹാപോഹങ്ങളും മുൻവിധികളും തെറ്റിദ്ധാരണകളുമാണ് മറുനാടൻ തൊഴിലാളികളെപ്പറ്റിയുള്ള മലയാളിയുടെ ‘പൊതുബോധം’. ഒരു അക്രമസംഭവം ഉണ്ടായാൽ, അതിൽ ഒരു മറുനാടൻതൊഴിലാളി ഉൾപ്പെട്ടാൽ, എല്ലാ മറുനാട്ടുകാരെയും അക്രമികളായോ അക്രമവാസന ഉള്ളവരായോ ചിത്രീകരിക്കുന്ന, അവരെ താറടിച്ചുകൊണ്ടുള്ള പ്രസ്താവനകൾ മാധ്യമങ്ങളിൽ വരെ നിറയുന്നു.

കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന ഏതൊരു ശരാശരി മലയാളിയെയും പോലെ, സ്വന്തം കുടുംബത്തിന്റെ ജീവിതം ഒരല്പം കൂടി മെച്ചമാക്കാനാണ് ബഹുഭൂരിപക്ഷം മറുനാടൻ തൊഴിലാളികളും കേരളത്തിലെത്തുന്നത്. അതുകൊണ്ടുതന്നെ പ്രവാസം കൊണ്ട് മെച്ചപ്പെട്ട ജീവിതസാഹചര്യവും സമ്പദ്‌വ്യവസ്ഥയും നേടിയെടുത്ത മലയാളികൾ അവരോട് സഹകരിച്ച് സമഭാവനയോടെ പെരുമാറേണ്ടതാണ്. അതിന് ആദ്യമായി വേണ്ടത് അവരെ അറിയുക എന്നതാണ്.

ഇത്തരത്തിൽ മറുനാടൻ തൊഴിലാളികളെ അറിയാനും, അവർ നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് നൽകുന്ന സംഭാവനകൾ മനസ്സിലാക്കാനും, അവരുടെ പ്രശ്നങ്ങളെപ്പറ്റി പഠിക്കാനുമാണ് 2016-ൽ ‘Center for Migration and Inclusive Development (CMID)’ പെരുമ്പാവൂരിൽ സ്ഥാപിച്ചത്.

കൃത്യം ഒരു വർഷം മുൻപ്, 2016 ഒക്ടോബർ 27 ന് ഞാൻ എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് ഒരു സഹായം ചോദിച്ചിരുന്നു. കേരളത്തിലെ ജില്ലകളിൽ മറുനാടൻ തൊഴിലാളികൾ ധാരാളമായി ജോലി ചെയ്യുന്ന പ്രദേശങ്ങളും, അവിടുത്തെ വ്യവസായങ്ങളും മനസ്സിലാക്കാൻ സഹായിക്കണം എന്ന്. ഒട്ടനവധി ആളുകൾ സഹായിക്കാൻ മുന്നോട്ടു വന്നു. അവരുടെ സഹായത്തോടെ CMID കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച്, മറുനാടൻ തൊഴിലാളികൾ ജോലി ചെയ്യുന്ന വിവിധ വ്യവസായങ്ങൾ അപഗ്രഥനം ചെയ്ത്, ഇന്ത്യയിൽ തന്നെ ആദ്യമായി മറുനാടൻ തൊഴിലാളികളെപ്പറ്റി ഏറ്റവും സമഗ്രമായ ഒരു പഠനം പൂർത്തിയാക്കിയിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് ഓൺലൈനായി ഇന്നുതന്നെ നിങ്ങളോട് പങ്കുവെക്കാൻ എനിക്ക് ഏറെ സന്തോഷമുണ്ട്.

ഈ പഠനത്തിന് സഹായിച്ച എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കൾക്കും നന്ദി!. പഠനത്തിൽ മാത്രമല്ല, ഈ പുസ്തകത്തിന്റെ എഡിറ്റിങ്ങിലും ലേ-ഔട്ടിലും പ്രിന്റിങ്ങിലുമൊക്കെ ഫേസ്ബുക്ക് സുഹൃത്തുക്കൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഇനിയും വേണം നിങ്ങളുടെ സഹായം. ആദ്യമായി ഈ വിഷയത്തിൽ താല്പര്യമുള്ളവർ ഇത് ഡൗൺലോഡ് ചെയ്ത് വായിക്കണം. നിങ്ങളിൽ ബ്ലോഗ് എഴുതുന്നവരോ മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരോ ഉണ്ടെങ്കിൽ ഈ പഠനത്തിലെ വിവരങ്ങൾ ശ്രദ്ധിക്കണം.

എന്റെ എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കളും ഈ പോസ്റ്റ് ഷെയർ ചെയ്ത് ഈ റിപ്പോർട്ട് പരമാവധി ആളുകളിൽ എത്തിക്കണം.

ഈ റിപ്പോർട്ടിനും പഠനത്തിനും നേതൃത്വം നൽകിയ ബിനോയ് പീറ്റർ, വിഷ്ണു നരേന്ദ്രൻ, ലേ ഔട്ട് ചെയ്ത ബിജോയ് ജേക്കബ്, ഭൂപടങ്ങൾ തയ്യാറാക്കിയ പാൻ എൻവിറോൺ ഇന്ത്യ, എഡിറ്റ് ചെയ്ത വർഗീസ് കോശി, സാങ്കേതികസഹായം നൽകിയ സുനിൽ പ്രഭാകർ ഇവർക്കെല്ലാം എന്റെ അഭിനന്ദനങ്ങൾ! സംഗതി സൂപ്പർ ആയിട്ടുണ്ട്. ഈ റിപ്പോർട്ട് ശ്രദ്ധിക്കപ്പെടും എന്ന് മാത്രമല്ല, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത്തരം പഠനങ്ങൾ നടത്താൻ ഇതൊരു പ്രത്സാഹനവും മാതൃകയുമാകും. സമൂഹമാധ്യമങ്ങളെ എങ്ങനെ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാം എന്നതിന്റെ ഒരു ഉത്തമ ഉദാഹരണം കൂടിയാണിത്. അക്കാര്യം ഇന്ത്യയിൽ മാത്രമല്ല, വിദേശങ്ങളിലും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

മുരളി തുമ്മാരുകുടി, ജനീവ.

Dear Friends,

On October 2106, I had made a call on social media requesting help from my fb friends with information on locations and industries across Kerala where there is a concentration of migrant labours. I received enthusiastic support.

The information you provided were used by the researchers of Center for Migration and Inclusive Development (CMID) to come out with this report ‘Gods Own Workforce’, which, for the first time provides comprehensive information on where the migrants to Kerala come from, where they stay, what industries they work, what are their main challenges in Kerala etc. The report also gives specific recommendations to the Government on what actions are needed to turn migration as a froce for good in Kerala.

I thank all those who supported the study. I congratuate Dr Benoy Peter and Vishnu Narendran who lead the study. I also thank Bijoy Jacob who has done the lay out of this report during his weekends, Pan Environ which prepare the maps, Varghese Koshy who edited the document and Sunil Prabhakar who provided the necessary technical support. I am sure this report will be widely read and be a model for similar studies in other Indian states.

I will be thankful to my friends for sharing this report on your fb page and also write about the important issues raised in the report.

Muralee Thummarukudy, Geneva.

http://cmid.org.in/wp-content/uploads/2012/10/Gods-Own-Workforce-CMID-Web.pdf

Leave a Comment