പൊതു വിഭാഗം

കേന്ദ്ര സർക്കാരിന്റെ പാക്കേജ്

കൊറോണക്കാലത്ത് കേന്ദ്ര സർക്കാരിന്റെ പാക്കേജ് വന്നിട്ടുണ്ട്. പട്ടിണി ഒഴിവാക്കുക എന്നത് തന്നെയാണ് അവിടേയും മുൻഗണന. വളരെ പ്രധാനമായ മറ്റൊരു കാര്യം കൂടി കേന്ദ്ര സർക്കാർ ചെയ്തിട്ടുണ്ട്. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അടുത്ത മൂന്നു മാസത്തേക്ക് അന്പത് ലക്ഷം രൂപയുടെ ഇൻഷുറൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.
വരുന്ന മാസങ്ങൾ നമ്മുടെ ആരോഗ്യ രംഗത്തെ പ്രൊഫഷണലുകൾക്ക് ഏറ്റവും വെല്ലുവിളിയുള്ള സമയമാണ്. യുദ്ധകാലത്ത് പട്ടാളക്കാർ എന്ന പോലെ കൊറോണക്കാലത്തെ മുന്നണിപ്പോരാളികളാണ് അവർ. അവർക്ക് മാനസികമായ പിന്തുണ കൂടാതെ ഏതൊക്കെ തരത്തിലുള്ള സാന്പത്തിക സഹായവും ഉറപ്പുകളും നൽകിയാലും അധികമാവില്ല.
കേന്ദ്ര സർക്കാരിന് അഭിവാദ്യങ്ങൾ! ഇന്നലെ പറഞ്ഞതു പോലെ കൊറോണയെ നേരിടുക എന്നത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒരു മത്സരമല്ല, മറിച്ച് പഞ്ചായത്ത് മുതൽ കേന്ദ്ര സർക്കാർ വരെ ഒരേ മനസ്സോടെ നടത്തുന്ന പ്രതിരോധമാണ്. അവരുടെ എല്ലാ നിർദേശങ്ങളും അനുസരിക്കുക, അസൗകര്യങ്ങൾ പരമാവധി സഹിക്കുക, അവരുടെ ശ്രമങ്ങളിൽ പങ്കാളിയാവുക ഇതൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്.
സുരക്ഷിതരായിക്കുക
 
#weshallovercome
 
മുരളി തുമ്മാരുകുടി
 
https://www.bbc.com/news/world-asia-india-52047263

Leave a Comment