പൊതു വിഭാഗം

കുട്ടികളുടെ ചിന്തകളും ചിന്തിക്കുന്ന കുട്ടികളും…

എല്ലാ പ്രായത്തിലും ഉള്ളവരുമായും സംവദിക്കാൻ ഞാൻ എല്ലാ കാലത്തും ശ്രമിക്കാറുണ്ട്. തൊണ്ണൂറു കഴിഞ്ഞ ആളുകളോട് സംസാരിക്കുന്പോൾ ജീവിതത്തിന്റെ ഒരു പെർസ്പെക്റ്റീവ് ലഭിക്കുന്പോൾ പന്ത്രണ്ട് വയസ്സുള്ള കുട്ടികളോട് സംസാരിക്കുന്പോൾ മറ്റൊന്ന് ലഭിക്കും.
 
ഇത്തരത്തിലുള്ള എന്റെ ഒരു സുഹൃത്താണ് ദുബായിലുള്ള മേധ. എന്റെ സുഹൃത്തുക്കളുടെ മകളാണ്, മിടുക്കിയാണ്. കൊറോണക്കാലത്ത് മെയ് ഒന്ന് മുതൽ മേധ ഒരു ബ്ലോഗ് എഴുതാൻ തുടങ്ങി. എന്നോട് ഒന്ന് വായിക്കണം എന്ന് പറഞ്ഞു. ഞാൻ രണ്ടെണ്ണം വായിച്ചു, പത്തു ബ്ലോഗുകൾ എങ്കിലും എഴുതിക്കഴിഞ്ഞാൽ അതിനെ പറ്റി എഴുതാമെന്ന് ഞാൻ വാക്ക് കൊടുത്തു.
 
ഇന്നിപ്പോൾ ഇരുപത് പോസ്റ്റുകൾ ആയി. വായനയെ പറ്റി മുതൽ നമ്മൾ എന്തിനാണ് ജീവിക്കുന്നത് എന്നത് വരെ എത്രയോ വിഷയങ്ങൾ ആണ്, എത്ര ആഴത്തിലുള്ള ചിന്തകളാണ് മേധയിൽ നിന്നും വരുന്നത് എന്നത് എന്നെ അതിശയിപ്പിക്കുന്നു, ആഹ്ളാദിപ്പിക്കുന്നു. എഴുതാനുള്ള ഭാഷ മാത്രമല്ല പരന്ന വായനയും മേധക്ക് ഉണ്ടെന്ന് ഉറപ്പാണ്.
 
നിങ്ങൾ അവിടം വരെ ഒന്ന് പോയി ഒരു ബ്ലോഗ് വായിച്ച് ഒരു കമന്റെങ്കിലും ഇട്ടാൽ സന്തോഷം. ഒന്ന് വായിച്ചു തുടങ്ങിയാൽ നിങ്ങൾ കൂടുതൽ വായിക്കും എന്നെനിക്ക് ഉറപ്പുണ്ട്. അങ്ങനെ ചെയ്യിക്കാനുള്ള കഴിവാണ് നല്ല എഴുത്തിന്റെ ലക്ഷണം. മേധക്ക് അതുണ്ട്.
 
നന്നായി മേധ, മിടുക്കിയായി വീണ്ടും എഴുതി തുടരൂ.
ബ്ലോഗിന്റെ കമന്റ് ഇവിടെ ഉണ്ട്.
 
മുരളി തുമ്മാരുകുടി
 
https://jmedha-smchs.wixsite.com/myblog

Leave a Comment