പൊതു വിഭാഗം

കരിയർ കൗൺസലിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ ശ്രദ്ധക്ക്!

കേരളത്തിൽ കരിയർ കൗൺസലിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർക്കായി ആഗസ്റ്റിൽ തൃശൂരിൽ വച്ച് ഒരു പ്രോഗ്രാം നടത്താമെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷെ നാട്ടിലെ ദുരന്തവും മറ്റും കാരണം യാത്ര മാറ്റിവെക്കേണ്ടി വന്നതുകൊണ്ട് അത് നടന്നില്ല.
 
അടുത്ത മാസം (ഒക്ടോബർ) ഒന്നാം തീയതി രാവിലെ ഒന്പതര മുതൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ തൊഴിൽ ജീവിതം എന്ന വിഷയത്തെക്കുറിച്ച് ഞാൻ ഒരു സെഷൻ നടത്തുന്നുണ്ട്. ഉച്ചക്ക് ഒരു മണിവരെയാണ് പരിപാടി. ആഗോളമായി തൊഴിൽ ജീവിതത്തിന്റെ കാഴ്ചപ്പാടും, എങ്ങനെയാണ് കേരളത്തിലുള്ളവർ അതിനായി തയ്യാറെടുക്കേണ്ടത് എന്നതുമായിരിക്കും വിഷയം.
കേരളത്തിലെ എംപ്ലോയ്‌മെന്റ് വകുപ്പാണ് അത് സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്നുള്ള എംപ്ലോയ്‌മെന്റ് ഓഫിസുകളിൽ നിന്നുള്ളവരുണ്ടാകും. ഈ വിഷയത്തിൽ താല്പര്യമുളള പൊതുജനങ്ങൾക്കായി അൻപത് സീറ്റുകൾ റിസർവ്വ് ചെയ്യാൻ ഞാനവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 
കേരളത്തിൽ കരിയർ കൗൺസലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന – ഈ വിഷയത്തിൽ താല്പര്യമുള്ള ആളുകൾ ഒന്നാം തിയതി തിരുവനന്തപുരത്തു നടക്കുന്ന പ്രോഗ്രാമിന് വരാൻ ശ്രമിക്കുമല്ലോ. താല്പര്യമുള്ളവർ ജോയിന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്‌മെന്റ് ശ്രീ.ജോർജ് ഫ്രാൻസിസ് – 9847933603, സുരേഷ് ബാബു, ഡെപ്യൂട്ടി ഡയറക്ടർ 9447959940 എന്നിവരെ വിളിച്ചു മുൻകൂട്ടി പറയണം. ചോദ്യോത്തരങ്ങൾക്ക് സമയമുണ്ടാകും. ഫേസ്ബുക്ക് സുഹൃത്തുക്കൾക്ക് സെൽഫിക്കുള്ള അവസരം വേറെ.
നിങ്ങൾ ഈ പോസ്റ്റ് ഷെയർ ചെയ്യണം, താല്പര്യമുള്ള പരിചയക്കാരുണ്ടെങ്കിൽ ടാഗ് ചെയ്യണം, പ്ലീസ്…
 
മുരളി തുമ്മാരുകുടി
 

Leave a Comment