പൊതു വിഭാഗം

കഥ കഴിയാത്ത കാലം!

കൊറോണക്കാലമായതിനാൽ ലോകത്തെല്ലായിടത്തും ചുരുങ്ങിയത് രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൌൺ ആണ്.
വായിക്കാൻ സമയം ചിലവാക്കുന്നത് പോലെ തന്നെ എഴുതാനും സമയം പറ്റിയ സമയമാണ്.
 
ഫേസ്ബുക്കിൽ അധികം അറിയപ്പെടാത്തതും, ഒരിക്കൽ പോലും ഒരു പുസ്തകം പോലും പ്രസിദ്ധീകരിക്കാത്തതും, എന്നാൽ നന്നായി എഴുതുന്നതുമായ അനവധി ആളുകളുണ്ട്. ഇവരോട് ചേർന്ന് ഒരു പുസ്തകം എഴുതാമെന്ന് ആലോചിക്കുന്നു.
 
1. കഥയോ ലേഖനമോ യാത്രാവിവരണമോ സ്വന്തം അനുഭവക്കുറിപ്പുകളോ ആകാം.
 
2. തമാശയോ സീരിയസോ ആയ സ്റ്റൈൽ ആയാലും കുഴപ്പമില്ല.
 
3. ഇതിന് മുൻപ് ലേഖനം പോയിട്ട് ഒരു പ്രസിദ്ധീകരണത്തിൽ പോലും എഴുതിയിട്ടില്ലെങ്കിലും കുഴപ്പമില്ല.
 
4. ലോകത്ത് എവിടെയുമുള്ള മലയാളികൾക്ക് പങ്കുചേരാം.
 
5. അടുത്ത ഒരു മാസത്തിനകം മാറ്റർ അയച്ചു തന്നാൽ മതി.
 
6. എൻറെ പുസ്തകങ്ങൾ എഡിറ്റ് ചെയ്യുന്ന Sindhu Hari ഈ പുസ്തകത്തിന്റെ എഡിറ്റിങ് ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്.
 
7. കിട്ടുന്ന ആർട്ടിക്കിൾസ് റിവ്യൂ ചെയ്ത് എഡിറ്റിങ്ങ് വേണമെങ്കിൽ അതും നടത്തി ഏറ്റവും വേഗത്തിൽ പബ്ലിഷ് ചെയ്യുന്ന കാര്യം ഞാൻ ഏറ്റു.
 
8. ലോക്ക് ഡൌൺ കഴിയുന്ന സമയത്ത് നമുക്ക് ഒരുമിച്ചു കൂടാൻ കഴിയുന്പോൾ ആഘോഷമായി നമുക്ക് ബുക്ക് ലോഞ്ച് നടത്താം. ഒരു കൊറോണ പേ ചർച്ച ആവുകയും ചെയ്യാം.
 
ഈ പുസ്തകത്തിൽ പങ്കാളിയാവാൻ താല്പര്യമുള്ളവർ ഇന്ന് തന്നെ സിന്ധുവിന് ഒരു മെയിൽ അയക്കണം.
 
നന്നായി എഴുതുമെങ്കിലും സ്വയം എഴുത്തുകാരാണെന്ന് ചിന്തിക്കാൻ പലർക്കും മടിയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ കൂടുതൽ അറിയപ്പെടേണ്ടവർ ആണെന്ന് നിങ്ങൾക്ക് തോന്നുന്നവരുണ്ടെങ്കിൽ അവരെ കൂടി ഒന്ന് ടാഗ് ചെയ്യണം.
ഞങ്ങൾ നേരിട്ട് ബന്ധപ്പെട്ടുകൊള്ളാം.
 
സിന്ധുവിന്റെ ഇ.മെയിൽ Sindhukb@hotmail.com. ഏറ്റവും വേഗത്തിൽ എഴുതുമല്ലോ.
 
ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്താൽ സന്തോഷം.
 
ഈ കൊറോണക്കാലം നമുക്ക് ഏറ്റവും പ്രൊഡക്ടീവ് ആക്കി മാറ്റണം. കൊറോണ കഴിഞ്ഞും കാലമുണ്ട്, അന്ന് ഈ കാലത്തെ എങ്ങെനെ നേരിട്ടുവെന്ന് നമുക്ക് അഭിമാനം തോന്നണം.
#weshallovercome
 
മുരളി തുമ്മാരുകുടി

Leave a Comment