പൊതു വിഭാഗം

ഒരു ചെറിയ സഹായം വേണം

കുറച്ചു നാളായി ഫേസ്ബുക്കിൽ സ്ഥിരമായി എഴുതിയിട്ട്. പുതിയ ജോലിയും പുതിയ രാജ്യവും ആയതിനാൽ കുറച്ചധികം ഉത്തരവാദിത്തങ്ങൾ ഉണ്ട്. ആഗസ്‌റ്റോടെ കാര്യങ്ങൾ പഴയ പോലെ ആകുമെന്ന് കരുതുന്നു.

പക്ഷെ അതിനിടക്ക് നിങ്ങളുടെ ഒരു അത്യാവശ്യ സഹായം വേണം. എൻറെ സുഹൃത്തായ ഒരു പെൺകുട്ടിക്ക് ചികിത്സക്കായി കുറച്ചു പണം വേണം. നല്ല നിലയിൽ പഠിച്ചു ജോലി ചെയ്തിരുന്ന ആളാണ്, പക്ഷെ കഴിഞ്ഞ മൂന്നു വർഷമായി ഒന്നിന് പുറകെ ഒന്നായി രോഗങ്ങൾ ആക്രമിക്കുകയാണ്. ശാരീരികമായി തളർന്നിട്ടും മാനസികമായി പോസിറ്റീവ് ആറ്റിട്യൂടും ആയി പിടിച്ചു നിൽക്കുന്ന ആളാണ്. പക്ഷെ തുടർച്ചയായ ചികിത്സാ ചിലവുകൾ സാന്പത്തികമായും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഇവിടെയാണ് നിങ്ങളുടെ സഹായം വേണ്ടത്.

പത്തു ലക്ഷം രൂപയാണ് ഇപ്പോൾ സമാഹരിക്കേണ്ടത്. നിങ്ങൾ എല്ലാവരും അനവധി കാര്യങ്ങൾക്ക് സഹായം നൽകുന്നവർ ആണെന്ന് എനിക്കറിയാം. അതുകൊണ്ട് എത്ര കുറഞ്ഞ തുകയാണ് നിങ്ങൾക്ക് നല്കാൻ സാധിക്കുന്നതെങ്കിലും കുഴപ്പമില്ല. പരമാവധി പതിനായിരം രൂപയിൽ കൂടുതൽ അയക്കുകയും വേണ്ട. സഹായിക്കാൻ താല്പര്യമുള്ളവർ ഒന്നുകിൽ എനിക്ക് YES എന്നൊരു വാട്ട്സ്ആപ്പ് സന്ദേശം അയക്കുക (+49 172 268 8866) . അല്ലെങ്കിൽ ഈ മെസ്സേജിന് താഴെ YES എന്ന് കമന്റ് ഇട്ടാൽ മതി, ഞാൻ നേരിട്ട് ബന്ധപ്പെടാം.

രോഗവും ബുദ്ധിമുട്ടും ആയിരുന്ന സമയത്തും മറ്റുള്ളവരെ സഹായിച്ചുകൊണ്ടിരുന്ന ആളാണ് എൻറെ സുഹൃത്ത്. അതുകൊണ്ട് തന്നെ ഞാൻ അവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നില്ല. പക്ഷെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നവർക്ക് അവരുടെ കൂടുതൽ വിവരങ്ങൾ തരാം.

നിങ്ങളുടെ സഹായം പ്രതീക്ഷിച്ചുകൊണ്ട്

മുരളി തുമ്മാരുകുടി

1 Comment

Leave a Comment