ചരിത്രത്തിലെ ഏറ്റവും മോശമായ എംപ്ലോയ്‌മെന്റ് മാർക്കറ്റിലേക്കാണ് 2020 ലും 2021 ലും കോഴ്സ് കഴിയുന്ന എൻജിനീയറിങ്ങ് വിദ്യാർഥികൾ പഠിച്ചിറങ്ങുന്നത്.
ഭൂരിപക്ഷം സ്ഥാപനങ്ങളും പുതിയതായി ആളെ എടുക്കുന്നില്ല, കാന്പസ് പ്ലേസ്‌മെന്റുകൾ നടക്കുന്നില്ല, പ്രീ പ്ലേസ്മെന്റ് ട്രെയിനിങ്ങുകൾ നടക്കുന്നില്ല. കുട്ടികളും, മാതാപിതാക്കളും അധ്യാപകരും ആശങ്കയിലാണ്.
എങ്ങനെയാണ് ഇത്തരം ഒരു സാഹചര്യത്തെ നേരിടേണ്ടതെന്ന് കുട്ടികൾക്കോ, മാതാപിതാക്കൾക്കോ ഒരറിവുമില്ല. പറഞ്ഞു കൊടുക്കാൻ അധ്യാപകർക്ക് മുൻ അനുഭവങ്ങളും ഇല്ല.
ഈ സാഹചര്യത്തിലാണ് കൊറോണക്കാലത്ത് പഠനം പൂർത്തിയാക്കുന്നവർക്കായി ഒരു പ്രത്യേക വെബ്ബിനാർ സീരീസ് ഞങ്ങൾ തുടങ്ങിയത്. കേരളത്തിലെ അനവധി കോളേജുകളിൽ ഇപ്പോൾ തന്നെ ഞങ്ങൾ ഈ പ്രോഗ്രാം നടത്തിയിരുന്നുവെങ്കിലും അവിടെയൊക്ക നൂറു പേർക്ക് മാത്രമായി പ്രോഗ്രാം ലിമിറ്റ് ചെയ്തിരുന്നു.
ഈ വിഷയത്തിൽ വ്യാകമായുള്ള താല്പര്യം പരിഗണിച്ച് അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് എൻജിനീയറിങ്ങ് വിദ്യാർഥികൾക്കു മാത്രമായി ഒരു വലിയ വെബ്ബിനാർ നടത്തുകയാണ്. എത്ര കുട്ടികൾക്ക് വേണമെങ്കിലും പങ്കെടുക്കാൻ പാകത്തിനുള്ള സംവിധാനമാണ് യൂണിവേഴ്സിറ്റി ഒരുക്കിയിട്ടുള്ളത്.
നിങ്ങൾ എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥിയോ അധ്യാപകനോ ആണെങ്കിൽ ഈ വെബ്ബിനാർ തീർച്ചയായും അറ്റൻഡ് ചെയ്യണം. നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും എൻജിനീയറിങ്ങ് വിദ്യാർത്ഥികളോ അധ്യാപകരോ ആണെങ്കിൽ അവരെയും ടാഗ് ചെയ്യണം.
അടുത്ത വ്യാഴാഴ്ച്ച, നവംബർ അഞ്ചാം തിയതി ഉച്ചക്ക് ഇന്ത്യൻ സമയം 2 മുതൽ 3.30 വരെയാണ് വെബ്ബിനാർ. ചോദ്യങ്ങൾ മുൻകൂട്ടിയും വെബിനാറിനിടക്കും ചോദിക്കാനുള്ള അവസരമുണ്ടാകും.
മുരളി തുമ്മാരുകുടി
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് – https://bit.ly/3eobw4h
Leave a Comment