പൊതു വിഭാഗം

എന്താ നിങ്ങളുടെ പ്രശ്നം ?

എല്ലാ ദിവസവും ഓരോരോ പ്രശ്നങ്ങളുമായി ആളുകൾ എന്റടുത്ത് വരും, ഫോണായി, മെയിൽ ആയി, മെസേജ് ആയി.

ദുഖകരമായ പ്രശ്ങ്ങളാണെങ്കിൽ ഞാൻ അതെടുക്കാറില്ല, ഗോഡ്‌ഫാദറിൽ ഇന്നസെന്റ് പറയുന്നതു പോലെ ആവശ്യത്തിൽ കൂടുതൽ ‘സങ്കടം’ ഇവിടെ ഉണ്ട്, പുറമെ നിന്ന് എടുക്കേണ്ട കാര്യമില്ല.

എന്നാലും ആളുകളുടെ പ്രശ്നം കേൾക്കുമ്പോൾ ചിലപ്പോൾ എനിക്ക് വിഷമം വരാറുണ്ട്. വാസ്തവത്തിൽ പ്രശ്നം ഒന്നുമില്ല എന്നതാണ് അവരുടെ പ്രധാന പ്രശ്നമെന്ന് തോന്നാറും ഉണ്ട്.

ജീവിതത്തിൽ പ്രശ്നങ്ങൾ ഉള്ളവരെല്ലാം ഈ കഥ ഒന്ന് വായിച്ചിരിക്കണം.

വിവാഹത്തിന്റെ അന്ന് രാവിലെ മൂന്നു തെമ്മാടികൾ ബലാത്സംഗം ചെയ്ത ഒരു പെൺകുട്ടിയുടെ കഥ. എതിർക്കാൻ ശ്രമിച്ചപ്പോൾ വയറിൽ കത്തിക്ക് കുത്തി കാറിൽ നിന്നും പുറത്തെറിഞ്ഞു. ബലാത്സംഗം ചെയ്യപ്പെട്ടിട്ടും ഗർഭപാത്രത്തിൽ മുറിവുണ്ടായതിനാൽ കുട്ടികൾ ഉണ്ടാകില്ല എന്നറിഞ്ഞിട്ടും പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറാതെ അവരുടെ ബോയ്‌ഫ്രണ്ട് അവരെ വിവാഹം ചെയ്തു. പക്ഷെ ഒരു മാസത്തിനുള്ളിൽ മുറി ചൂടാക്കാൻ വച്ചിരുന്ന കനലിൽ നിന്നും ഉള്ള പുക ശ്വസിച്ച് ഭർത്താവ് മരിച്ചു.

സ്വയവും ഭർത്താവിനും ദൗർഭാഗ്യം മാത്രം കൊണ്ട് വന്നതിനാൽ അവരെ കാണുന്നത് തന്നെ നാട്ടുകാർക്ക് ചതുർത്ഥിയായി.
ഈ വെല്ലുവിളികൾ ഒക്കെ നേരിട്ടിട്ടും ജീവിതത്തിലേക്ക് മടങ്ങി വന്ന ഒരു സാധാരണ പെൺകുട്ടിയുടെ കഥ.
ഇനി പറയൂ, എന്താ നമ്മുടെ ശരിക്കുള്ള പ്രശ്നം?
http://www.bbc.com/news/magazine-39795047

Leave a Comment