പൊതു വിഭാഗം

ഈ അവധിക്കാലത്ത് ഒരു യു. എൻ. സർട്ടിഫിക്കറ്റ്

കേരളത്തിൽ വീണ്ടും അവധിക്കാലം ആണല്ലോ. കൊറോണക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നതിനു ശേഷമുള്ള ആദ്യത്തെ ഈ അവധിക്കാലം കഴിയുന്പോഴേക്കും ജീവിതം മാസ്‌ക്കില്ലാതെ പഴയ മട്ടിൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഈ അവധിക്കാലത്ത് കേരളത്തിലെ സ്കൂൾ/കോളേജ് വിദ്യാർത്ഥികളോടും അവരുടെ മാതാപിതാക്കളോടും ഒരഭ്യർത്ഥനയുണ്ട്. പരിസ്ഥിതി സംരക്ഷണത്തിലൂടെ എങ്ങനെ കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തങ്ങളെയും പ്രതിരോധിക്കാം എന്നതിൽ മാത്രമായി ഒരു ഓൺലൈൻ കോഴ്സിന് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന കഴിഞ്ഞ വർഷം തുടക്കമിട്ടിരുന്നു. അക്കാര്യം ഞാനിവിടെ അറിയിക്കുകയും ചെയ്തിരുന്നു.
 
അഭൂതപൂർവമായ പ്രതികരണമാണുണ്ടായത്. ലോകത്തെ 183 രാജ്യങ്ങളിൽ നിന്നായി അറുപതിനായിരത്തോളം ആളുകളാണ് കോഴ്സിന് രജിസ്റ്റർ ചെയ്തത്. സിംഗപ്പൂരിൽ നിന്നും ഒൻപത് വയസുള്ള മിടുക്കൻ മുതൽ കേരളത്തിൽ നിന്നും, മറ്റ് പല പ്രദേശങ്ങളിൽ നിന്നുമായി അനവധി സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ ഈ കോഴ്സിന് ചേർന്നു. Edx പ്ലാറ്റ്‌ഫോമിൽ ഏറ്റവും പോപ്പുലറായ കോഴ്‌സുകളിൽ ഒന്നായി മാറി ഇത്.
 
ഇക്കാരണങ്ങളാൽ ഞങ്ങൾ ഈ കോഴ്സ് ഒരു വർഷം കൂടി തുടരുകയാണ്. താഴെ പറയുന്ന പ്രാധാന്യങ്ങളാണ് ഈ കോഴ്‌സിനുള്ളത്.
 
കാലാവസ്ഥാ വ്യതിയാനം, ദുരന്ത നിവാരണം, ദുരന്ത ലഘൂകരണം എന്നീ വിഷയങ്ങളിലെ നവീന ആശയങ്ങൾ.
 
അന്താരാഷ്ട്ര തലത്തിലുള്ള അധ്യാപകരും ലോകത്തെവിടെയുമുള്ള വിദ്യാർത്ഥികളുമായി സംവദിക്കാനുള്ള പ്ലാറ്റ്ഫോം.
 
ഇംഗ്ലീഷ് മാധ്യമം.
 
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് യു. എൻ. സർട്ടിഫിക്കറ്റ്.
 
തികച്ചും സൗജന്യം.
 
ഇത് ലാസ്‌റ്റ് ചാൻസാണ്. നിങ്ങളുടെ കുട്ടികളോട് ഇന്നുതന്നെ രജിസ്റ്റർ ചെയ്യാൻ പറയണം. അധ്യാപകർ ഇത് നിങ്ങളുടെ വാട്ട്സ്ആപ് ഗ്രൂപ്പിൽ ഷെയർ ചെയ്യുമല്ലോ. നിങ്ങളുടെ അധ്യാപക സുഹൃത്തുക്കളെ ഇവിടെ ടാഗ് ചെയ്യുക. സാധിക്കുന്നവരെല്ലാം ഈ പോസ്റ്റ് ഷെയർ ചെയ്യണം. എന്റെ എല്ലാ സുഹൃത്തുക്കളോടും ഷെയർ ചെയ്യാൻ ഞാൻ നേരിട്ട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
 
ഈ അവധിക്കാലത്ത് കേരളത്തിൽ നിന്നുമാത്രം ഒരു ലക്ഷം കുട്ടികളെക്കൊണ്ടെങ്കിലും ഈ കോഴ്സ് ചെയ്യിക്കണമെന്നാണ് എന്റെ ആഗ്രഹം. സഹകരിക്കുമല്ലോ.
 
മുരളി തുമ്മാരുകുടി
 
https://bit.ly/36G8etK

Leave a Comment