പൊതു വിഭാഗം

ഇവിടെ മാത്രമല്ല, അങ്ങ് ഡൽഹിയിലുമുണ്ട് രണ്ടാമന് പിടി…

പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിനെപ്പറ്റി നാട്ടിൽ കുറച്ചു ചർച്ചകൾ വേണമെന്ന് ആഗ്രഹിച്ചിരുന്നു. പറയുകയും ചെയ്തു. കുറച്ചു വാർത്തകൾ കണ്ടെങ്കിലും നമ്മുടെ ഭാവിയെ മാറ്റാൻ കഴിവുള്ള ഒരു വിഷയത്തിന് തക്കതായ പ്രാധാന്യം ആരും കൊടുത്തു കണ്ടില്ല. കഷ്ടമാണ്.
 
അപ്പൊ ഞാൻ വിചാരിച്ചു, ഇനി ഈ കേരളം പോലുള്ള ഇട്ടാവട്ടത്ത് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. കാര്യങ്ങൾ തീരുമാനിക്കുന്നത് അങ്ങ് ഡൽഹിയിലാണല്ലോ, അവിടെ പറയാമെന്ന്.
 
പുതിയ വിദ്യാഭ്യാസ നയത്തിൽ മൂന്നു ഭാഷകളാണ് കുട്ടികൾ ഒന്നാം ക്ലാസ് തൊട്ട് പഠിച്ചു തുടങ്ങേണ്ടത്. ഇന്ത്യയിൽ ഇപ്പോൾ 14 ലക്ഷം സ്‌കൂളുകളുണ്ട്, അവിടെല്ലാം മൂന്നു ഭാഷകൾ പഠിപ്പിക്കാൻ എത്ര അധ്യാപകർ വേണ്ടി വരും? യു പി യിലെ രണ്ടുലക്ഷം സ്‌കൂളുകളിൽ മൂന്നാമത്തെ ഭാഷ ഏതാണെന്ന് എങ്ങനെ തീരുമാനിക്കും? അവിടെ മൂന്നാം ഭാഷ പഠിപ്പിക്കാൻ ആയിരക്കണക്കിന് അധ്യാപകരെ എവിടെ നിന്നാണ് എത്തിക്കുന്നത്? ഒറ്റ അധ്യാപകർ മാത്രമുള്ള പതിനായിരക്കണക്കിന് സ്‌കൂളുകളുള്ള ഇന്ത്യയിൽ അവർ തന്നെ മൂന്നു ഭാഷകളും പഠിപ്പിക്കുമോ? വിദേശ ഭാഷകൾ സിലബസിൽ ഉൾപ്പെടുത്തിയാൽ നമ്മുടെ ഗ്രാമങ്ങളിൽ ആരാണ് അത് പഠിപ്പിക്കാൻ പോകുന്നത്? അങ്ങനെ പഠിപ്പിച്ചില്ലെങ്കിൽ ഗ്രാമത്തിലെ കുട്ടികളും നഗരത്തിലെ കുട്ടികളും തമ്മിലുള്ള അന്തരം കൂടില്ലേ?
 
ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണ്, ഉത്തരം ഇല്ലാത്തവയല്ല. കേരളത്തിൽ റിട്ടയർ ചെയ്ത മലയാളം അധ്യാപകർക്ക് അഞ്ചു വർഷം മറ്റൊരു സംസ്ഥാനത്ത് മലയാളം പഠിപ്പിക്കാനുള്ള അവസരം കൊടുക്കാം. ഇന്ത്യയിൽ കോളേജിൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു വർഷം സ്‌കൂളിൽ കുട്ടികളെ പഠിപ്പിക്കാൻ ജോലി നൽകാം.
വിദേശത്തു നിന്നും ഇംഗ്ളീഷും മറ്റു ഭാഷകളും പഠിപ്പിക്കാൻ ചെറുപ്പക്കാരായ തന്നാട്ടുകാരെ ഇന്ത്യയിൽ ഒരു വർഷത്തേക്ക് ആകർഷിക്കാം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ ഏറെ ഉണ്ട്.
പതിവ് പോലെ ചോദ്യങ്ങളും ഉത്തരങ്ങളും ആയി രണ്ടാമൻ ഇന്ത്യൻ എക്സ്പ്രസിൽ..
 
https://indianexpress.com/article/opinion/columns/speaking-in-many-tongues-new-education-policy-draft-languages-students-5801575/
 
Thank you Sajan Gopalan, also to Amrith Thilakan
 
മുരളി തുമ്മാരുകുടി

Leave a Comment