ഐ ഐ ടി യിൽ ചെന്ന കാലത്താണ് ആദ്യമായി പ്രൊഫഷണലായ ഒരു പ്രസന്റേഷൻ നടത്താൻ പറയുന്നതും പഠിക്കുന്നതും.
ഓവർ ഹെഡ് പ്രൊജക്ടറിന്റെ മുകളിൽ ട്രാൻസ്പരന്റ് ആയ ഷീറ്റിൽ കളർ മഷികൊണ്ട് എഴുതിയും വരച്ചുമാണ് അന്ന് പ്രസന്റേഷൻ. പി എച്ച് ഡി തിസീസ് പോലും അങ്ങനെയാണ് ചെയ്തത്.
പിൽക്കാലത്താണ് പവർ പോയിന്റ് വരുന്നത്. ഇപ്പോൾ എല്ലാവർക്കും ഇതിനെ കുറ്റം പറയാനാണ് ഇഷ്ടം, പക്ഷെ അക്കാദമിക്ക് ആണെങ്കിലും ബിസിനസ്സ് ആണെങ്കിലും പ്രസന്റേഷനുകളിൽ നല്ല മാറ്റം കൊണ്ടുവന്ന ഒന്നാണ് പവർ പോയന്റ് പ്രസന്റേഷൻ.
ആളുകൾ ഇതല്പം ഓവർ ആക്കി ചളമാക്കി. പത്തു മിനിറ്റ് പ്രസന്റേഷന് അൻപത് പവർ പോയിന്റ് സ്ലൈഡുകളുമായി എത്തുന്ന, വളരെ സീനിയറായ വിദഗ്ദ്ധരെ എല്ലാ വർഷവും ഞാൻ കാണുന്നു. ടെലിഫോൺ ഡയറക്ടറി പോലെ വിവരങ്ങൾ കുത്തി നിറച്ച പവർ പോയിന്റുകൾ വേറെയും.
പവർ പോയിന്റ് ഞാൻ ഇപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും പവർ പോയിന്റ് ഇല്ലാതെ എങ്ങനെ പവർഫുൾ ആയി പോയിന്റ് പറയാം എന്നതാണ് ഇപ്പോഴത്തെ ഗവേഷണം. ഇത്തവണ നാട്ടിൽ നടത്തിയ അനവധി സെഷനുകളിൽ ഒന്നിൽ പോലും പവർ പോയിന്റ് ഉണ്ടായിരുന്നില്ല. ഓഫീസിലും ഇതിന്റെ ഉപയോഗം കുറച്ചു കൊണ്ടുവരികയാണ്.
ഈ വിഷയത്തിൽ കുറച്ചു കാര്യങ്ങൾ ബി ബി സി യും പറയുന്നു
http://www.bbc.com/capital/story/20180125-our-love-hate-relationship-with-powerpoint
മുരളി തുമ്മാരുകുടി
Leave a Comment