പൊതു വിഭാഗം

ഇന്ന് ലോക പരിസ്ഥിതി ദിനം.

Time for Nature എന്നതാണ് ഈ വർഷത്തെ മുഖ്യ വിഷയം.
മനുഷ്യൻ ഉണ്ടാകുന്നതിന് മുൻപും പ്രകൃതി ഉണ്ടായിരുന്നു. മനുഷ്യന്റെ ആധുനിക ജീവിത ശൈലികൊണ്ട് നമ്മൾ പ്രകൃതിയെ വല്ലാതെ പരുക്കേൽപ്പിച്ചിട്ടുണ്ടെങ്കിലും പ്രകൃതി നമ്മുടെ ചുറ്റും ഉണ്ടെന്നും മനുഷ്യൻ ഒന്ന് പിൻവാങ്ങിയാൽ അതിന്റെ അതിരുകൾ തിരിച്ചുപിടിക്കും എന്നുമാണ് ഈ കോവിഡ് കാലം നമ്മെ പഠിപ്പിച്ചത്.
പ്രകൃതിയിൽ നിന്നും വേറിട്ട് മനുഷ്യന് ഒരു ജീവിതമില്ല. അതുകൊണ്ട് തന്നെ പ്രകൃതി സംരക്ഷണം എന്നത് മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ഔദാര്യം ഒന്നുമല്ല, നമ്മുടെ സമൂഹ സ്വാർത്ഥത തന്നെയാണ്.
പരിസ്ഥിതി ബോധം നന്നായി ഉണ്ടെങ്കിലും അത് സ്വന്തം വ്യക്തിതാല്പര്യങ്ങളെ ഹനിക്കുന്പോൾ പരിസ്ഥിതിയെ മറന്ന് പ്രവർത്തിക്കുന്നതാണ് നമ്മുടെ രീതി. ഇത് മാറിയേ പറ്റൂ.
 
എല്ലാവർക്കും പരിസ്ഥിതി ദിന ആശംസകൾ
 
മുരളി തുമ്മാരുകുടി
https://bit.ly/3gYhJV4
 
മനോരമ ഓൺലൈനിലെ ഇന്റർവ്യൂ. നന്ദി ശ്രീലേഖ

Leave a Comment