പൊതു വിഭാഗം

ഇന്ന് ലോകപൈതൃകദിനം.

സ്മാരകങ്ങളുടെയും പൈതൃകസ്ഥാനങ്ങളുടെയും അന്താരാഷ്ട്ര ദിനം എന്ന് കൂടി ഇതിനു പേരുണ്ട്. ഓരോ ദേശത്തിന്റെയും പൈതൃകങ്ങളെക്കുറിച്ചുള്ള അവബോധം വളര്ത്താനും, അവയുടെ വൈവിധ്യം സംരക്ഷിക്കാനും ഈ ആഘോഷം ലക്ഷ്യമിടുന്നു. പൈതൃകദിനത്തിന്റെ ഈ വര്ഷത്തെ വിഷയമായ ‘ഗ്രാമീണ ഭൂപ്രകൃതി-ഗ്രാമീണ പൈതൃകം’ എന്നതാണ്.
 
ആയിരക്കണക്കിന് വര്ഷങ്ങളിലൂടെ രൂപപ്പെട്ടു വന്ന ഓരോ ദേശത്തിന്റെയും ഗ്രാമീണ ഭൂപ്രകൃതി, അവിടത്തെ ദൃശ്യവും അദൃശ്യവുമായ അനേകം പൈതൃക സമ്പത്തുകളുടെ ഖനിയാണ്. മാനുഷികവും, പാരിസ്ഥിതികവും, സാംസ്കാരികവും സാങ്കേതികവിദ്യാപരവുമായ അനവധി ചരിത്രങ്ങള് ഇതില് ഉൾച്ചേര്ന്നിരിക്കുന്നു. എന്നാല്, കൃഷി-ഉത്പാദന പ്രക്രിയകളിലും സാമൂഹ്യ ബന്ധങ്ങളിലും വന്ന ആഴത്തിലുള്ള മാറ്റങ്ങള് ഗ്രാമീണ ഭൂപ്രകൃതിയുടെ നിലനില്പ്പിനെ തന്നെ സാരമായി ബാധിച്ചിട്ടുണ്ട്.
 
ഇന്ന്, ലോക പൈതൃക ദിനത്തില്, നമുക്ക് ചുറ്റുമുള്ള ഗ്രാമീണ ഭൂപ്രകൃതിയും പൈതൃകവും അടുത്തറിയുവാനും അവയുടെ നിലനില്പ്പിനെ കുറിച്ചു കൂടുതല് ചിന്തിക്കുവാനും സഹപീഡിയ ഒരു അവസരം ഒരുക്കുന്നു. ഇന്ത്യയുള്പ്പെടുന്ന ദക്ഷിണേഷ്യന് പ്രദേശങ്ങളിലെ കലാ-സാംസ്കാരിക-പൈതൃകങ്ങളുടെ ചരിത്രവും വര്ത്തമാനവും അടയാളപ്പെടുത്തുന്ന അതിവിപുലമായ ദൃശ്യ-ലിഖിത-ശ്രാവ്യ ശേഖരമാണ് സഹപീഡിയ.
 
ഈ വിഷയവുമായി ബന്ധപ്പെട്ട്‌ ഒരാശയമോ, ചിത്രമോ, എഴുത്തോ സഹപീഡിയയുമായി ഈ വിവര സഞ്ചയത്തിന് മുതല്ക്കൂട്ടാവും വിധം പങ്കു വെക്കാന് താല്പര്യപ്പെടുന്നു എങ്കില് ഇവിടെ contact@sahapedia.org ഞങ്ങള്ക്കെഴുതൂ. എഴുതുമ്പോള് തലക്കെട്ടായി rural_heritage എന്നു ചേര്ക്കാന് മറക്കരുതേ.
 
Optional Tags
 
#WorldHeritageDay
 
#RuralLandscape
 
#Sahapedia
 
Thank you Ardra Neelakandan Girija for bringing the initiative to my attention.

Leave a Comment