പൊതു വിഭാഗം

ആഞ്ഞിലിമൂട്ടിലെ തതം ജഗംഗം!

പുതിയ കരട് വിദ്യാഭ്യാസനയത്തിൽ ഭാഷക്കു നൽകാൻ പോകുന്ന പ്രാധാന്യം പറഞ്ഞല്ലോ. ഈ കരട്, നയം ആയിക്കഴിഞ്ഞ് നമ്മുടെ സിലബസുകാരുടെ കയ്യിൽ കിട്ടിയാൽ എന്താക്കും എന്നൊരു പേടിയുണ്ട്.
 
ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് കടമ്മനിട്ടയും കവിയരങ്ങും കേരളമൊട്ടാകെ കത്തിക്കയറിയിട്ടും, സ്‌കൂൾ മലയാളത്തിൽ സമയം ചെലവാക്കിയത് മുഴുവൻ ‘കേൾ, ഇന്ദ്രവജ്രക്കു തതം ജഗംഗം’ എന്നൊക്കെ പഠിപ്പിക്കാനായിരുന്നു. കൊല്ലപ്പരീക്ഷക്ക് ശേഷം ഇതൊക്കെ ഉപയോഗിക്കേണ്ടി വന്നവർ ആരെങ്കിലുമുണ്ടോ? മലയാളത്തോട് മാത്രമല്ല, ഭാഷാ പഠനത്തെ മൊത്തം വെറുപ്പിച്ചു വിട്ട സിലബസ് ആയിരുന്നു അത്. ഇനിയിപ്പോൾ ഹിന്ദിയിലെ ഉപേന്ദ്ര വജ്രയും കൂടി നമ്മുടെ കുട്ടികൾ പഠിക്കേണ്ടി വരുമോ?
 
ഈ ഇന്ദ്രനേയും ഉപേന്ദ്രനേയും ഒക്കെ പഠിപ്പിച്ച സമയത്ത്,
‘കച്ചിയറുത്തു കലപ്പ പിടിച്ചു
കരിപ്പാടങ്ങളിലെരുതിന് വാലില്
തൂങ്ങിനടക്കും വായാടികളുടെ കൊച്ചുകുരുന്നുകള്
ആഞ്ഞിലിമൂട്ടില് മണ്ണപ്പം ചുട്ടാറ്റിലെ നീരില് മൂത്രമൊഴിച്ചു
വിശപ്പിന് നെഞ്ചത്താഞ്ഞുതൊഴിച്ചു
വിളര്ത്തു മെലിഞ്ഞു വളര്ന്നു വരുന്നതു
കണ്ടു നടന്നൂ ഞാന്…’
 
എന്നൊക്കെ പാടി തന്നിരുന്നെങ്കിൽ ഈ കവിത എന്നത് മനുഷ്യന്റെ ജീവനുമായി ബന്ധമുള്ള എന്തോ ആണെന്ന് മനസ്സിലാക്കി ഭാഷയെ ഇഷ്ടപ്പെടുകയും ചെയ്തേനെ..!
 
മുരളി തുമ്മാരുകുടി
 

Leave a Comment