ഭിന്നശേഷിയുള്ളവരുടെ വലിയ പ്രശ്നമാണ് തൊഴിൽ സാധ്യത. മറ്റുള്ള കുട്ടികളോടൊപ്പം പഠിച്ചും ഉയർന്ന മാർക്ക് നേടിയും മുന്നേറിയാലും ഇവർക്ക് തൊഴിൽ നല്കാൻ പലപ്പോഴും തൊഴിൽ ദാതാക്കൾക്ക് മടിയാണ്. അറിവില്ലായ്‍ന്മ കൊണ്ടാണ്, മനഃപൂർവ്വമായ എതിർപ്പല്ല ഇതിന് കാരണം.
വികസിത രാജ്യങ്ങളിൽ ഇത് മാറി വരികയാണ്. ഭിന്നശേഷിക്കാർ തൊഴിൽ രംഗത്ത് എല്ലാ നിലകളിലും എത്തുന്നു. കൂടുതൽ പേർ എത്തുന്നതോടെ കൂടുതൽ തൊഴിൽ ദാതാക്കൾക്ക് അവരെ ജോലി ഏൽപ്പിക്കാനുള്ള ധൈര്യം വരുന്നു.
ഈ സാഹചര്യത്തിലാണ് ആലപ്പുഴ കളക്ടർ ശ്രീ സുഹാസ് നേതൃത്വം നൽകി നടത്തുന്ന ഭിന്ന ശേഷിക്കാർക്കായുള്ള ജോബ് ഫെയർ ശ്രദ്ധേയമാകുന്നത്. എത്ര തൊഴിൽ ദാതാക്കൾ ഉണ്ടാകും, ഏതൊക്കെ തൊഴിലുകൾ ലഭ്യമാണ് എന്നതൊന്നും ഇപ്പോൾ എനിക്കറിയില്ലെങ്കിലും ഇങ്ങനെ ഒരു ഉദ്യമം എങ്കിലും നടക്കുന്നുണ്ട് എന്നത് കൂടുതൽ ആളുകൾ അറിയട്ടെ. ഒന്ന് ഷെയർ ചെയ്യൂ.
ഇതിൽ പങ്കെടുക്കുന്ന തൊഴിൽ ദാതാക്കൾക്ക് നന്ദി! ഇത് സംഘടിപ്പിക്കാൻ മുൻകൈ എടുക്കുന്ന ആലപ്പുഴ കളക്ടർക്ക് അഭിനന്ദനങ്ങൾ. താങ്കൾ എൻറെ ജില്ലയായ എറണാകുളത്തേക്ക് വരുന്നു എന്നത് ഏറ്റവും സന്തോഷം നൽകുന്നു. പുതുമയാർന്നതും ജനോപകാരപ്രദമായതുമായ ധാരാളം പദ്ധതികൾ നടത്താൻ കഴിയട്ടെ. അതിൽ എവിടെയെങ്കിലും എനിക്കും പങ്കെടുക്കാൻ കഴിഞ്ഞാൽ സന്തോഷം.
മുരളി തുമ്മാരുകുടി
Leave a Comment