പൊതു വിഭാഗം

അവൻ വീണ്ടും വരുന്നു…

ആഗസ്റ്റ് പതിനെട്ട് മുതൽ സെപ്റ്റംബർ ഏഴു വരെ നാട്ടിൽ ഉണ്ട്. ഓണക്കാലമാണ്, പുതിയ ബുക്കിന്റെ റിലീസ് ഉണ്ട്, പൊതുപരിപാടികൾ വേറെ പലതുമുണ്ട്. വിശദവിവരങ്ങൾ വഴിയേ പറയാം.
 
ദുരന്തസമയത്തെ മാധ്യമപ്രവർത്തനത്തെക്കുറിച്ച് പത്രപ്രവർത്തകരുമായി ചർച്ച നടത്താമെന്ന് ഞാൻ പറഞ്ഞിരുന്നു. തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും പത്രപ്രവർത്തകർ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തീർച്ചയായും ആ ചർച്ചകൾ ഉണ്ടാകും. തീയതിയും സ്ഥലവും പിന്നാലെ പറയാം. താല്പര്യമുള്ളവർ ഇൻബോക്സിൽ വേഗം വരണം. സീറ്റ് ലിമിറ്റഡ് ആണ്.
 
യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വേണ്ടി സുരക്ഷയെക്കുറിച്ച് ഒരു സെഷൻ നടത്താനും പ്ലാനുണ്ട്. ഓർഗനൈസ് ചെയ്യാൻ താല്പര്യമുള്ളവർ പറയണം. ഇൻഫോ പാർക്കിലോ ടെക്‌നോ പാർക്കിലോ – ധാരാളം യാത്ര ചെയ്യുന്ന സ്ത്രീ പ്രൊഫഷണലുകൾ ഉള്ള സ്ഥലമാണ് കൂടുതൽ അനുയോജ്യം.
 
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ വ്യക്തിസുരക്ഷയാണ് സംസാരിക്കാൻ താല്പര്യമുള്ള മറ്റൊരു വിഷയം. ഡോക്ടര്മാരുടെയോ നേഴ്‌സുമാരുടെയോ കൂട്ടായ്മകൾ ഉണ്ടെങ്കിൽ പറഞ്ഞാൽ മതി. അപ്പൊ ശരിയാക്കി തരാം.
 
ഓണത്തിന് വെങ്ങോലയിലാണ്. മുൻ‌കൂർ ബുക്ക് ചെയ്താൽ പായസം തരമാക്കാം. കഴിഞ്ഞ തവണ ലഞ്ചിന്‌ വരാമെന്ന് പറഞ്ഞവർ പറ്റിച്ചതു കാരണം മൂന്നു ദിവസം ബിരിയാണി തിന്നേണ്ടി വന്നു, അതുകൊണ്ടു സദ്യയിൽ പ്രതീക്ഷ വേണ്ട..
 
ഇനി അടുത്ത ദിവസങ്ങളിൽ യാത്ര ഇല്ല, നെടുങ്കൻ ലേഖനങ്ങൾ പ്രതീക്ഷിക്കാം.
 
മുരളി തുമ്മാരുകുടി

Leave a Comment