പൊതു വിഭാഗം

അല്ല, ഈ നൂറ് അല്പം കുറക്കാൻ പറ്റുമോ…?

അല്ല, ഈ നൂറ് എന്നൊക്കെ പറയുമ്പോൾ പുളു ഇത്തിരി ഓവർ ആയില്ലേ , അല്പം കുറക്കാൻ പറ്റുമോ ?

ഇന്നലത്തെ പശു ലേഖനത്തിൽ മരത്തണലിൽ കിടക്കുന്ന സിംഹം ദിവസം നൂറു പ്രാവശ്യം വരെ ഇണചേരും എന്ന് പറഞ്ഞത് പലർക്കും അങ്ങ് ദഹിച്ചില്ല. കുശുമ്പായിരിക്കണം കാര്യം !!

സത്യം പറഞ്ഞാൽ മസായി മാരയിലെ ഗൈഡ് പറഞ്ഞപ്പോൾ പുളുവാണെന്നാണ് ഞാനും വിചാരിച്ചത്. പിന്നെ കൂടുതൽ വായിച്ചു മനസ്സിലാക്കി. സംഗതി സത്യമാണ്. ഒരു ലിങ്ക് താഴെ കൊടുക്കുന്നു, വേറെ എത്ര വേണമെങ്കിലും ഉണ്ട്.

കുറച്ചു കാര്യങ്ങൾ കൂടി പറയാം, ആണുങ്ങൾക്ക് അല്പം സമാധാനം ആകട്ടെ, പെണ്ണുങ്ങൾക്ക് സന്തോഷവും.

1. സിംഹങ്ങൾ അല്ല, സിംഹികൾ ആണ് ദിവസം നൂറു പ്രാവശ്യം ഈ പണിക്കു പോകുന്നത്. മൂഡ് ആയിക്കഴിഞ്ഞാൽ പിന്നെ പുള്ളിക്കാരിക്ക് നാല് ദിവസത്തേക്ക് ഉറക്കം ഇല്ല, മണിക്കൂറിൽ നാല് പ്രാവശ്യം വരെ ആകും. ഏഴു മിനുട്ടിൽ മൂന്നു പ്രാവശ്യം സിംഹങ്ങൾ ഇണ ചേരുന്നത് ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്.

2. എല്ലാ തവണയും ഒരേ സിംഹവും ആയിട്ടല്ല പരിപാടി. സിംഹങ്ങളുടെ ഓരോ സംഘത്തിലും (പ്രൈഡ് എന്നാണ് സിംഹങ്ങളുടെ സംഘത്തെ വിളിക്കുന്നത്) ഒന്നിൽ കൂടുതൽ ആൺസിംഹങ്ങൾ ഉണ്ടാകും. അവരിൽ മിക്കവയുമായിട്ടും സിംഹിക്ക് “മറ്റേ ഇടപാട്” ഉണ്ട്.

3. സിംഹിക്ക് ഉറക്കമില്ലെങ്കിലും ആണുങ്ങളുടെ നടു ഉളുക്കും, അതുകൊണ്ടാണ് മൂത്ത സിംഹം മറ്റുള്ളവർക്ക് ചാൻസ് കൊടുക്കുന്നത് തന്നെ.

4. സിംഹിയെ സംബന്ധിച്ചിടത്തോളം ഗർഭിണി ആകാനുള്ള ചാൻസ് പരമാവധി കൂട്ടുക എന്നതാണ് ലക്ഷ്യം. ആൺസിംഹങ്ങളെ സംബന്ധിച്ചിടത്തോളം അത് പരമാവധി സ്വന്തം ജീൻ ആക്കാൻ ശ്രമിക്കുക എന്നതും. അപ്പോൾ എത്ര നടുവേദന ഉണ്ടെങ്കിലും ഈ പണിക്ക് പോകാൻ രണ്ടു കൂട്ടർക്കും വെവ്വേറെ കാരണങ്ങൾ ഉണ്ട്.

ആഫ്രിക്കയിലെ വന്യ ജീവി സങ്കേതങ്ങൾ അവസരം ഉള്ളവർ എല്ലാം പോയി കാണേണ്ടതാണ്. തൽക്കാലം അതിന് അവസരം ഇല്ലെങ്കിൽ ജിയോ ഉള്ളവരും നാളെ മുതൽ ആഫ്രിക്കയിലെ പകൽ സമയം നോക്കി താഴെ പറയുന്ന ചാനലുകളിൽ ലൈവ് ആയി സഫാരി കാണണം. അല്പം അഡിക്റ്റീവ് ആണ്, പറഞ്ഞില്ല എന്ന് വേണ്ട..

“If animals indulge in more sex than is strictly necessary for conception, that too might hint at a pleasure-driven motivation to do the deed. A female lion may mate 100 times per day over a period of about a week, and with multiple partners, each time she ovulates. It only takes one eager sperm to begin the road from conception to birth, but the lioness doesn’t seem to mind. Could it be that she enjoys it? Similarly high rates of encounters have been observed among cougars and leopards, too.”

http://www.bbc.com/future/story/20140613-do-animals-have-sex-for-fun

http://www.africam.com/wildlife/index.php

http://www.nationalgeographic.com/video/safari-live/

Leave a Comment